• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ; അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ; അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ നടത്താൻ വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം.

    എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. എസ്എസ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി പരീക്ഷ രാവിലെയുമാകും നടക്കുക.

    TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]

    എസ്എസ്എൽസിക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. ശാരീരികാകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം.

    Published by:Rajesh V
    First published: