HOME » NEWS » Kerala » SSLC PLUS TWO EXAMINATIONS TIME TABLE ANNOUNCED

SSLC, Plus 2 Examinations | എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ ഏപ്രില്‍ 8 മുതൽ; ടൈംടേബിള്‍ കാണാം

ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഉച്ചയ്ക്കും ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയുമാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുക

News18 Malayalam | news18-malayalam
Updated: March 12, 2021, 6:29 PM IST
SSLC, Plus 2 Examinations |  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ ഏപ്രില്‍ 8 മുതൽ; ടൈംടേബിള്‍ കാണാം
News18 Malayalam
  • Share this:
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ഏപ്രില്‍ എട്ടിന് പരീക്ഷകള്‍ ആരംഭിച്ച് ഏപ്രില്‍ 30 ന് അവസാനിക്കും. ഏപ്രില്‍ എട്ട്  മുതല്‍ 12 വരെ ഉച്ചയ്ക്കും ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയുമാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുക. സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. പരീക്ഷകള്‍ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

എസ്.എസ്.എൽ.സി ടൈം ടേബിള്‍

ഏപ്രില്‍ 8 - വ്യാഴം - ഒന്നാം ഭാഷ - പാര്‍ട്ട് 1 -ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ

ഏപ്രില്‍ 9 - വെള്ളി - മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് - ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 12 - തിങ്കള്‍ -രണ്ടാം ഭാഷ, ഇംഗ്ലീഷ് - ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 15 - വ്യാഴം - സോഷ്യല്‍ സയന്‍സ് - രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 19 - തിങ്കള്‍ - ഒന്നാം ഭാഷ, പാര്‍ട്ട്-2 - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 21 - ബുധന്‍ - ഫിസിക്സ് - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 23 - വെള്ളി - ബയോളജി - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 27 - ചൊവ്വ - കണക്ക് - രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 29 - വ്യാഴം - കെമിസ്ട്രി - രാവിലെ 9.40 മുതല്‍ 11.30 വരെ
Published by: Aneesh Anirudhan
First published: March 12, 2021, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories