• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC, +2 പരീക്ഷകൾ മെയ് 20 മുതൽ നടത്താൻ ആലോചന; കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം 11 മുതൽ

SSLC, +2 പരീക്ഷകൾ മെയ് 20 മുതൽ നടത്താൻ ആലോചന; കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം 11 മുതൽ

അന്തിമ തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: അവശേഷിക്കുന്ന എസ് എസ് എൽ സി പരീക്ഷകൾ മേയ് 20 മുതൽ നടത്താൻ ആലോചന. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും ഇതിനൊപ്പം നടത്താനാണ് ശ്രമം. തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ പൂർത്തിയാക്കും. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം മേയ് 11 മുതൽ തുടങ്ങാനും നീക്കമുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

    എസ്എസ്എൽസിക്ക് 3 പരീക്ഷയും പ്ലസ് ടുവിന് 4 പരീക്ഷയുമാണ് ബാക്കിയുള്ളത്. പ്ലസ് വൺ പരീക്ഷയും മൂല്യനിർണയവും പിന്നീട് നടത്താമെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ആ തീരുമാനം മാറ്റി. എസ്എസ്എൽസി പരീക്ഷയ്ക്ക് 20 പേരും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 പേരുമായിരുന്നു നേരത്തെ ഒരു പരീക്ഷാഹാളിൽ.

    TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

    സാമൂഹിക അകലം പാലിക്കാൻ പരീക്ഷ നടത്തിപ്പിനായി കൂടുതൽ ക്ലാസ് മുറികൾ ഒരുക്കും. മൂല്യനിർണയത്തിന് കൂടുതൽ അധ്യാപകരെയും അവർക്ക് അധിക സമയം ഡ്യൂട്ടിയുമാണ് പരിഗണനയിൽ. രാജ്യവ്യാപക ലോക് ഡൗൺ 17 ഓടെ അവസാനിക്കുമെന്നാണ് കണക്കുകൂട്ടൽ. കേരളം കൂടാതെ ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

    First published: