ആലപ്പുഴ ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷ പൂർത്തിയായപ്പോൾ ഒരു വിദ്യാർഥിനി ഒഴികെ മറ്റ് എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനായി .ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് പരീക്ഷയ്ക്ക് എത്താനായില്ല . ചെന്നൈയിൽ നിന്നും ആയിരുന്നു വിദ്യാർഥിനി എത്തേണ്ടത്. എന്നാൽ നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് അനുമതി ലഭിച്ചില്ല ഈ വിദ്യാർത്ഥിക്ക് സേ പരീക്ഷ എഴുതാം
എല്ലാ വിദ്യാർത്ഥികളെയും ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരിക്കും സ്കൂളിലേക്ക് കടത്തിവിടുക, ഒരു മുറിയിൽ പരമാവധി 20 പേർ മാത്രമായിരിക്കും ഉണ്ടാവുക. പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുകയും വിദ്യാർത്ഥികൾക്ക് മാസ്ക്കുകൾ നൽകുകയും ചെയ്തു. കുട്ടികളെ രക്ഷിതാക്കൾക്ക് സ്വന്തം വാഹനത്തിൽ കൊണ്ടുവരാം. വാഹന സൗകര്യം ഉറപ്പാക്കാനുള്ള ചുമതല സ്കൂൾ അധികൃതർക്കാണ്. ചില റൂട്ടുകളിലേക്ക് സഹായത്തിന് കെഎസ്ആർടിസിയുമുണ്ടാകും.
സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും. മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും വിദ്യാർത്ഥികൾ പരീക്ഷ എഴുതുക. അതിതീവ്ര കേന്ദ്രങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേകം ഇരിപ്പിടമുണ്ടാകും.
കോവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. ആകെ 13,72,012 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി എസ്എസ്എൽസിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇന്ന് ഉച്ചക്ക് ശേഷം എസ്എസ്എൽസി കണക്ക് പരീക്ഷ, രാവിലെ വിഎച്ച് എസ് സി പരീക്ഷ, നാളെ എസ്എസ്എൽസിക്കൊപ്പം ഹയർസെക്കൻഡറി പരീക്ഷകളുമായിരിക്കും നടക്കുക.