എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് രണ്ടാം വാരത്തിൽ; പ്ലസ് വൺ പരീക്ഷകളിൽ തീരുമാനം പിന്നീട്
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് രണ്ടാം വാരത്തിൽ; പ്ലസ് വൺ പരീക്ഷകളിൽ തീരുമാനം പിന്നീട്
SSLC, PLUS TWO Exams | മെയ് മൂന്നിന് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ചശേഷം പത്തു ദിവസം വരെ ഇടവേള നൽകും.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിൽ ധാരണ. മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ചശേഷം പത്തു ദിവസം വരെ ഇടവേള നൽകും.
ഇടവേള സമയത്ത് സ്കൂളുകൾ പരീക്ഷയ്ക്കായി സജ്ജമാക്കും. സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ വിലയിരുത്തിയായിരിക്കും പരീക്ഷാ തീയതി പ്രഖ്യാപിക്കുക. ഗൾഫിലും ലക്ഷദ്വീപിലും ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഗണിക്കും. എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും ആയിരിക്കും.
പ്ലസ് വൺ പരീക്ഷ പിന്നീട് നടത്തും. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. പരീക്ഷാ സെന്ററുകളിൽ കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കും. മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.