തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകുമ്പോൾ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്കെയിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫലം ലഭ്യമാകുന്ന സൈറ്റുകള്‍:https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എല്‍.സി ഫലം https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം https://ahslcexam.kerala.gov.in ലും ലഭ്യമാകും.
ഓട്ടോ സ്കെയിലിങ് സംവിധാനംഇത്തവണ വേഗത്തിൽ ഫലം അറിയാൻ പിആർഡി ലൈവ് മൊബൈൽ ആപ്പിൽ ഓട്ടോ സ്കെയിലിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടനടി വിശദമായ പരീക്ഷാഫലം സ്ക്രീനിൽ തെളിഞ്ഞുവരുന്ന സംവിധാനമാണിത്. ക്ലൌഡ് സംവിധാനത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കേറിയാലും ബാൻഡ് വിഡ്ത്ത് കൂടുന്നതാണ് ഓട്ടോ സ്കെയിലിങ് സംവിധാനം. ഇതുകൊണ്ടുതന്നെ എത്രയധികം ആളുകൾ ആപ്പിൽ എത്തിയാലും സെർവർ താഴെ പോകാതെയും തടസമില്ലാതെയും ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
Also Read-
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്: മന്ത്രി വി. ശിവൻകുട്ടികഴിഞ്ഞവർഷം 99.47 ശതമാനം വിദ്യാർഥികളായിരുന്നു വിജയിച്ചത്. 2020ൽ ഇത് 98.8 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 1,21,318 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2020ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 41,906 ആയിരുന്നു.
English Summary: Kerala will announce the class 10 or SSLC results today. The result will be first declared via a press conference chaired by Minister for General Education, V Sivankutty. He will also declare the THSLC, THSLC (Hearing Impaired), SSLC (Hearing Impaired), and AHSLC exams result along with the Kerala SSLC result.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.