• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC 2019: അറിയേണ്ട 25 കാര്യങ്ങൾ

SSLC 2019: അറിയേണ്ട 25 കാര്യങ്ങൾ

SSLC Result: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 98.11 ആണ് ഇത്തവണ വിജയശതമാനം. 4,34,829 പരീക്ഷ എഴുതിയതിൽ 4,26513 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാഫലം ഒറ്റനോട്ടത്തിൽ...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    വിജയശതമാനം 98.11

    2018നെ അപേക്ഷിച്ച് .27% വർധന

    മോഡറേഷൻ ഇല്ല

    ഫലം തടഞ്ഞുവെച്ചിട്ടില്ല

    2939 സെന്ററുകൾ

    കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലും

    4,34,829 പേർ പരീക്ഷ എഴുതി

    ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,26513 പേർ

    വിജയശതമാനം ഏറ്റവും കൂടുതലുള്ള  ജില്ല പത്തനംതിട്ട(99.33)

    വിജയശതമാനം ഏറ്റവും കുറവുള്ള ജില്ല വയനാട്(93.22)

    വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട്

    ഗള്‍ഫില്‍ 495 പേര്‍ പരീക്ഷയെഴുതി: 489 പേര്‍ വിജയിച്ചു

    ലക്ഷദ്വീപില്‍ 681 പേര്‍ എഴുതി: 599 പേർ വിജയിച്ചു

    എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

    37,334 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി

    100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ;

    കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 അധികം

    1427 എയ്ഡഡ് സ്കൂളുകളിൽ 713 എയ്ഡഡ് സ്കൂളുകളിലും മുഴുവൻ കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി

    ഏറ്റവുമധികം വിദ്യർഥികൾ പരീക്ഷയെഴുതിയ PKMHSS എടരിക്കോട്(2409)

    ഏറ്റവും കുറവ് പത്തനംതിട്ട തിരുവല്ല ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിൽ(രണ്ടുപേർ)

    കലാമണ്ഡലത്തില്‍ എഎച്ച്എസ്എസ്എല്‍സി പരീക്ഷ എഴുതിയ  82 പേരില്‍ 78 പേരും പാസ്സായി 95.12 ശതമാനം വിജയം നേടി

    പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും പരീക്ഷ ജയിച്ചു

    അൺ എയ്ഡഡ് മേഖലയിൽ 458 വിദ്യാലയങ്ങളിൽ 391 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി

    സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ

    പരമാവധി മൂന്നു വിഷയങ്ങള്‍ സേ പരീക്ഷയില്‍ എഴുതാം

    മൂല്യനിർണയം പൂർത്തിയാക്കിയത് 14 ദിവസംകൊണ്ട്
    First published: