HOME /NEWS /Kerala / SSLC പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 10നകം

SSLC പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 10നകം

exam

exam

എസ്എസ്എൽസിക്കാർക്ക് മൂന്ന് പരീക്ഷയും പ്ലസ് ടുക്കാർക്ക് നാല് പരീക്ഷയുമാണ് മെയ് 26 മുതൽ നടത്തിയത്. സാമൂഹിക അകലം പാലിച്ചായിരുന്നു മൂല്യനിർണയവും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂണ്‍ 30ന്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ പത്തിനകം പ്രഖ്യാപിക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

    ഏപ്രിൽ 29ന് പാസ് ബോർഡ് യോഗം ചേരും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷൻ നടപടികൾ പുരോഗമിക്കുകയാണ്.

    കോവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. കോവിഡ് ഭീതിക്കിടയില്‍ കര്‍ശനസുരക്ഷ ഒരുക്കിയായിരുന്നു മെയ് 26 മുതൽ 30 വരെയുള്ള പരീക്ഷകൾ. സാമൂഹിക അകലം ഉറപ്പാക്കി ഓരോ ക്ലാസിലും പരമാവധി ഇരുപതുപേരെ ഇരുത്തിയായിരുന്നു പരീക്ഷ.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    You may also like:'പ്രവാസി കോവിഡും ലോക്കല്‍ കോവിഡുമില്ല; മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നു'; എം.കെ മുനീര്‍ [NEWS]ജോലിയില്ല; ശമ്പളമില്ല: തെരുവിൽ പച്ചക്കറി വിറ്റ് ഇംഗ്ലീഷ് അധ്യാപകൻ [NEWS] ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ് [NEWS]

    എസ്എസ്എൽസിക്കാർക്ക് മൂന്ന് പരീക്ഷയും പ്ലസ് ടുക്കാർക്ക് നാല് പരീക്ഷയുമാണ് മെയ് 26 മുതൽ നടത്തിയത്. സാമൂഹിക അകലം പാലിച്ചായിരുന്നു മൂല്യനിർണയവും.

    ഒരു ക്ലാസിൽ 10 അധ്യാപകരെ വെച്ചായിരുന്നു മൂല്യനിർണയം. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മലയാളം മീഡിയത്തിൽ  2,17,184 വിദ്യാര്‍ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് 2,01,259 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഏപ്രിൽ രണ്ടിന് ആരംഭിച്ച് 23ന് അവസാനിപ്പിക്കേണ്ട മൂല്യനിര്‍ണയമാണ് കോവിഡ് താളം തെറ്റിച്ചത്.

    First published:

    Tags: SSLC, Sslc exam, Sslc exam kerala, Sslc exam timetable