• HOME
  • »
  • NEWS
  • »
  • kerala
  • »
  • STAIN IN PPE KIT DISTRIBUTED AT KANNUR MEDICAL COLLEGE CONGRESS ALLEGES BLOOD STAIN AA TV

 കണ്ണൂരിൽ പി.പി.ഇ കിറ്റിന്റെ ഷൂ കവറിൽ നിറവ്യത്യാസം; രക്തക്കറയെന്ന് ആരോപണം

സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

PPE Kit

PPE Kit

  • Share this:
കണ്ണൂർ:  ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വിതരണം ചെയ്ത പി.പി.ഇ കിറ്റിന്റെ ഷൂ കവറിൽ നിറവ്യത്യാസം കണ്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുമെന്നും അധികൃതർ. നിറവ്യത്യാസം രക്തക്കറയാണെന്ന് കള്ളപ്രചരണം നടക്കുന്നതായി ആശുപത്രി സൂപണ്ട്‌ ഡോ കെ സുദീപ്‌ ആരോപിച്ചു.

കെ.എം.എസ്‌.സി.എൽ വിതരണം ചെയ്ത ഒരു പാക്കറ്റ് പി.പി.ഇ കിറ്റിലെ ഷൂ കവറിലാണ് നിറവ്യത്യാസം കണ്ടത്. എന്നാൽ ഇതേ ബാച്ചിലുള്ള മറ്റു പാക്കറ്റുകളിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിറവ്യത്യാസം കണ്ടത്‌ സംബന്ധിച്ച്‌ തെറ്റായ പ്രചരണം നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തടസം സൃഷ്ടിക്കരുതെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

"ഷൂ കവറിൽ നിറവ്യത്യാസം കണ്ടത്‌ കെ.എം.എസ്‌.സി.എല്ലിന്റെ ശ്രദ്ധയിൽ പെടുത്തുകയും പുതിയ ബാച്ച്‌ വിതരണം ചെയ്യാമെന്ന്  അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. ചിലർ ആശങ്ക അറിയിച്ചതിനാൽ നിറവ്യത്യാസം കണ്ട ബാച്ചിലെ ഷൂ കവർ ഉൾപ്പടെ വിതരണം നിർത്തിവെച്ചു. " ഡോ കെ സുദീപ്‌ ന്യൂസ് 18 നോട് പറഞ്ഞു.

അതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

Also Read സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4851 പേര്‍ രോഗമുക്തി

"കോവിഡിന്റെ മറവിൽ ആരോഗ്യ വകുപ്പിൽ നടക്കുന്ന അഴിമതിയെ കുറിച്ച് വ്യാപകമായി പരാതി ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് നഴ്സുമാർക്ക് ധരിക്കാൻ നൽകിയ പി പി ഇ കിറ്റിൽ വ്യാപകമായി ചോരക്കറ കണ്ടെത്തുന്നത്. ഒരാഴ്ച മുൻപും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വാർത്ത പുറത്ത് വരുന്നത്. ഉപയോഗിച്ച കിറ്റുകൾ തന്നെ വീണ്ടും ഉപയോഗിക്കുന്നതിന് പാക്കറ്റുകളിലാക്കി അയക്കുന്നു എന്നതാണ് വ്യക്തമാവുന്നത് " സതീശൻ പാച്ചേനി ആരോപിച്ചു.

"ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വത്തെയും ജീവനും ജീവിതവും തകർക്കാൻ അഴിമതി നടത്തുന്ന  ഉദ്യോഗസ്ഥരെ ഏജന്റുമാരായി നിയമിച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഷാഡോ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. " സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന സാധന സാമഗ്രികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ അധികൃതർ ഉത്തരവാദിത്വപൂർവ്വം ശ്രദ്ധ ചെലുത്തണമെന്നും പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Published by:Aneesh Anirudhan
First published:
)}