• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി ജെ ജോസഫ് ചെയർമാനാകേണ്ട; ഒത്തുതീർപ്പ് ഫോർമുല ജോസ് കെ മാണി വിഭാഗം തള്ളി

പാര്‍ട്ടി പിളര്‍ന്നാല്‍ ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം

news18
Updated: June 5, 2019, 7:49 AM IST
പി ജെ ജോസഫ് ചെയർമാനാകേണ്ട; ഒത്തുതീർപ്പ് ഫോർമുല ജോസ് കെ മാണി വിഭാഗം തള്ളി
ജോസ് കെ മാണിയും പി ജെ ജോസഫും
  • News18
  • Last Updated: June 5, 2019, 7:49 AM IST IST
  • Share this:
ജി ശ്രീജിത്ത്

കോട്ടയം: കേരള കോൺഗ്രസിൽ പി ജെ ജോസഫിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ജോസ് കെ മാണി വിഭാഗം പൂര്‍ണമായും തള്ളി. ജോസഫ് ചെയര്‍മാന്‍ എന്നത് അദ്ദേഹത്തിന്റെ മാത്രം ന്യായമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അതേസമയം സമവായ ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ സജീവമാണ്. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ തന്നെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം തുടരുകയാണ്.

പാര്‍ട്ടി പിളര്‍ന്നാല്‍ ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ ജോസ് കെ മാണി വിഭാഗം ആരംഭിച്ചു കഴിഞ്ഞു. വിവിധ ജില്ലാ കമ്മിറ്റികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നുണ്ട്. എന്നാല്‍ കൊച്ചിയില്‍ ഇന്ന് ചര്‍ച്ച നടക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഇരുവിഭാഗവും തള്ളിക്കളയുന്നു. ഇരുവിഭാഗവും സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Loading...

First published: June 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...