• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Startup | സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം;കേരളം അഫോഡബിൾ ടാലന്റ്‌ വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാമത്

Kerala Startup | സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം;കേരളം അഫോഡബിൾ ടാലന്റ്‌ വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാമത്

2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്

  • Share this:
    സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) കുറഞ്ഞ ചെലവില്‍ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്ന (അഫോർഡബിൾ ടാലന്റ്‌) വിഭാഗത്തിൽ ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടി കേരളം. താരതമ്യേന ജീവിതച്ചെലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.

    ഈ നേട്ടത്തിന് പുറമെ വെഞ്ച്വർ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയിൽ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വർ നിക്ഷേപങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം എസ് എം ഇ ക്ലസ്റ്ററുകളും വലിയ രീതിയിൽ സ്റ്റാർട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

    ഇതിനൊപ്പം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വലിയ ഇളവുകൾ മറ്റ് സ്ഥലങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ആകർഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലയിൽ നിക്ഷേപത്തിന് അനുയോജ്യമാണ് കേരളത്തിലെ സാഹചര്യമെന്ന റിപ്പോർട്ടിലെ വാക്കുകൾ അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധയാകർഷിക്കാൻ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

    'സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം; അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും:'മുഖ്യമന്ത്രി


    തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് വന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നവകേരളം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

    'വികസന പദ്ധതികളിൽ ചില കാര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് നമുക്ക് തന്നെ നടത്താൻ കഴിയും. അത്തരം പ്രശ്നങ്ങളിൽ പ്രതിപക്ഷവും ബിജെപിയും എതിർപ്പ് ഉയർത്തിയാലും നമുക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. സിൽവർലൈൻ പോലെയുള്ള വികസന പദ്ധതികളാകുമ്പോ അതിന് കേന്ദ്രാനുമതി വളരെ പ്രധാനാ.. കേന്ദ്രാനുമതി ഇല്ലാതെ നടത്താൻ പറ്റില്ല. അതിനെതിരായ പ്രതിഷേധങ്ങളിൽ ബിജെപി കൂടി ചേർന്നതോടെ, നേരത്തെ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ഒന്ന് ശങ്കിച്ച് നിൽക്കുന്നു. അനുകൂല നിലപാട് വന്നാൽ മാത്രമെ നമുക്ക് അതുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളു'- സിൽവർലൈനിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകളായിരുന്നു ഇത്.

    ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരങ്ങൾ വികസനം അട്ടിമറിക്കാനാണെന്നും, അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ സിപിഎമ്മിലുമുണ്ടെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. ഒരു പദ്ധതിയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിൽനിന്ന് മൂന്ന് സെന്‍റ് സ്ഥലം ആവശ്യപ്പെട്ട കൌൺസിലറുടെ നടപടിയെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്.
    Published by:Arun krishna
    First published: