നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാഹി തൊടാതെ അർധ അതിവേഗ റെയിൽപാത; മാറ്റത്തിന് അംഗീകാരം നൽകി മന്ത്രിസഭായോഗം

  മാഹി തൊടാതെ അർധ അതിവേഗ റെയിൽപാത; മാറ്റത്തിന് അംഗീകാരം നൽകി മന്ത്രിസഭായോഗം

  High speed railway | തിരുവനന്തപുരത്തു നിന്ന് 11 ജില്ലകളിലൂടെ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട്  കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍ തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്

  high speed railway

  high speed railway

  • Share this:
  തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അർധ അതിവേഗ റെയിൽപാത മാഹി തൊടില്ല. മാഹി ഒഴിവാക്കിക്കൊണ്ടുള്ള അലൈൻമെന്റ് മാറ്റത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് മാഹിയിൽ നിന്ന് പാത വഴിതിരിച്ചു വിടുന്നത്. കൊയിലാണ്ടി മുതൽ ധർമടം വരെയാണ് അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി പദ്ധതി ഉടൻ സമർപ്പിക്കുമെന്ന് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി.അജിത് കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു.

  സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ മാഹി വഴിയാണ് പാത നശ്ചയിച്ചിരുന്നത്. മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്‍റിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍ഗോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്.

  തിരുവനന്തപുരത്തു നിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട്  കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍ ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്.
  You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ഒരു മരണം കൂടി [NEWS]
  പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആര്‍ ഇനി റെയില്‍വെ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭിച്ചിരുന്നു. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍  ചേര്‍ത്ത്  ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍ക്കൂടി  15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുക്കും.

  ഒമ്പതു കാറുകൾ വീതമുള്ള ട്രെയിൻ സെറ്റ് ആണ് സിൽവർ ലൈനിൽ ഉപയോഗിക്കുന്നത്. ഒരു ട്രെയിനിൽ 675 സീറ്റുകളുണ്ടാകും. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റ് വീതവും സ്റ്റാൻഡേർഡ് ക്ലാസിൽ ഒരു വശത്തു മൂന്നും മറുവശത്തു രണ്ടും സീറ്റുകളുമുണ്ടാകും. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് സർക്കാർ നിർദേശം നല്‍കി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനാണ് നിർദേശം.
  First published:
  )}