സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം; രോഗവ്യാപന സ്ഥലങ്ങളിൽ കര്‍ശന നടപടി

ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ പാസാക്കി.

News18 Malayalam | news18-malayalam
Updated: July 27, 2020, 1:20 PM IST
സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം; രോഗവ്യാപന സ്ഥലങ്ങളിൽ കര്‍ശന നടപടി
ഫയൽ ചിത്രം
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്‍ണമായും അടച്ചിടുകയെന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. രോഗബാധയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തു. സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സംസ്ഥാന ചരിത്രത്തിൽ  ആദ്യമായാണ് ഓണ്‍ലൈനായി മന്ത്രിസഭയോഗം ചേർന്നത്.


ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ പാസാക്കി. ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി  കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്.

TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും നീട്ടി നൽകിയിട്ടുണ്ട്.  2019 നവംബര്‍ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. ഇതനുസരിച്ച് കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരിക്കും.
Published by: Aneesh Anirudhan
First published: July 27, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading