തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിനു പകരം 'കേരളം' ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടിവരും. നിലവില്‍ ഇംഗ്ളീഷിലും ഹിന്ദിയിലും 'കേരള' എന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് മാറ്റണമെന്നതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
അതേസമയം ബംഗാളിന്റെ പേര് 'ബംഗ്ലാ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അയല്‍ സംസ്ഥാനമായ ബംഗ്ലാദേശുമായി സാമ്യമുള്ളതിനാലാണ് ബംഗള്‍ പേര് മാറ്റാനായി പ്രമേയം അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.