• HOME
  • »
  • NEWS
  • »
  • kerala
  • »
  • STATE ELECTION COMMISION GETS EVICTION NOTICE FROM ASSEMBLY COMPLEX TV VVA CV

ഈ ടെറിറ്ററീന്ന് ഇപ്പ ഇറങ്ങിക്കോണം! തെരഞ്ഞെടുപ്പ് കമ്മീഷനും കുടിയിറക്കു ഭീഷണി

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഈ നീക്കങ്ങൾ ഊർജിതമായത്.


തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Share this:
തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ഓഫീസ് ഒഴിപ്പിക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് ശ്രമിക്കുന്നതായി നേരത്തേ ആരോപണവുമണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഈ നീക്കങ്ങൾ ഊർജിതമായത്.

അഡ്മിനിസ്ട്രെറ്റിവ് ബ്ലോക്കിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ഷൻ വകുപ്പിന്റെ ബോർഡുകൾ നീക്കം ചെയ്യണം  എന്നാവശ്യപ്പെട്ട് നിയസഭാ സെക്രട്ടേറിയറ്റ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ വർഷം ജൂലൈയിലും നവംബറിലും കത്ത് നൽകിയിരുന്നു. എന്നാൽ ബോർഡുകൾ നീക്കം ചെയ്തില്ല. ഇതിനെ തുടർന്നാണ് ഈ മാസം 10ന് വീണ്ടും കത്ത് നൽകിയത്. രണ്ടു കത്തുകൾ നൽകിയിട്ടും ബോർഡുകൾ നീക്കം ചെയ്യാത്തതിനാൽ അടിയന്തിരമായി ഇവ നീക്കം ചെയ്യണമെന്ന് സ്പീക്കർ ഉത്തരവിട്ടിട്ടുണ്ടെന്നും നടപടി വേണമെന്നുമാണ് നിയസമഭാ സെക്രട്ടേറിയറ്റിന്റെ കത്തിൽ പറയുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ഓഫീസിനു മുന്നിൽ അദ്ദേഹത്തിന്റെ പേരെഴുതിയ ബോർഡും നീക്കം ചെയ്യൽ ഭീഷണിയിലാണ്. ഓഫീസ് ഒഴിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്നാണ് ആശങ്ക.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]കോവിഡ് 19: വി. മുരളീധരനു പിന്നാലെ വി.വി.രാജേഷും ക്വാറന്റൈനിൽ [NEWS]'ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല; ക്യൂ കുറയ്ക്കാൻ നടപടിയെടുക്കും': മന്ത്രി [PHOTOS]

ബോർഡുകൾ നീക്കം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ടിക്കാറാം മീണ ഈ മാസം 13ന് നിയമസഭാ സെക്രട്ടറിക്കു കത്ത് നൽകി. ‌കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ പ്രധാന ഓഫീസ് എന്ന നിലയിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നിരന്തരം സന്ദർശിക്കുന്ന ഓഫീസാണിത്. ഓഫീസിലെത്തുന്നവർക്ക് സഹായകമാകാനാണ് അഡ്മിനിസ്ട്രെറ്റിവ് ബ്ലോക്കിൽ  ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. സ്പീക്കറുടെ അനുമതിയോടെയാണ് അത് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് സംബന്ധിയായ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പൊതുജനങ്ങൾക്കും ഇനിയും ഓഫീസ് സന്ദർശിക്കേണ്ടി വരും. 2021ലെ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനും വീണ്ടും ബോർഡുകൾ സ്ഥാപിക്കേണ്ടി വരും. അതിനാൽ ബോർഡുകൾ തുടരാൻ അനുമതി നൽകണമെന്നും മീണ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ഓഫീസ് നിർമാണവും അകലെ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടും വർഷങ്ങളായി. ലോ കോളേജിനു സമീപം ഐഎംജിയോട് ചേർന്ന് ഇതിനായി സ്ഥലം കണ്ടെത്തുകയും മുഖ്യമന്ത്രി അതിന്അനുമതി നൽ‌കുകയും ചെയ്തു. എന്നാൽ അതിനു ശേഷമാണ് സർക്കാർ‌ ഫയലുകളിലെ ചുവപ്പുനാട എന്തെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും അറിഞ്ഞത്. ഭൂമി ഏറ്റെടുക്കാനോ നിർമാണം ആരംഭിക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായില്ല. ഒടുവിൽ തൈക്കാട് മറ്റൊരു സ്ഥലം ഏറ്റെടുത്ത് കെട്ടിട നിർമാണം ആരംഭിക്കാനാണ് കമ്മിഷന്റെ ശ്രമം.
Published by:Aneesh Anirudhan
First published:
)}