തിരുവനന്തപുരം: കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞ സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ചെറുതാഴം പഞ്ചായത്ത് അംഗം എന്‍.പി സലീനയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. പഞ്ചായത്ത് അംഗത്തെ അയോഗ്യരാക്കാനുള്ള നടപടി സ്വയമേവ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് കമ്മിഷന് നല്കിയ മറുപടിയില്‍ വ്യക്തമാക്കി
സിപിഎം പഞ്ചായത്ത് അംഗം സെലീനയും രണ്ട് മുന്‍ പഞ്ചായത്ത് അംഗങ്ങളും പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതാി തെളിഞ്ഞുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. കള്ളവോട്ട് ചെയ്ത എന്‍.പി .സലീന, കെ.പി.സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെ പൊലീസില്‍പരാതി നല്‍കുമെന്നും എന്‍ പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനുള്ള ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും മീണ അറിയിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.