കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു എങ്ങനെ തെരഞ്ഞെടുപ്പ് നടത്താം; അരോഗ്യ വിദഗ്ധരുമായി ചർച്ച നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്

voters list for local body election
- News18 Malayalam
- Last Updated: August 16, 2020, 8:49 PM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. അരോഗ്യ വിദഗ്ധരുമായി കമ്മിഷൻ തിങ്കളാഴ്ച ചർച്ച നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ സാധ്യതകളാണ് ചർച്ച ചെയ്യുക.
തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ആഗ്രഹിക്കുന്നില്ല. അതിനാൽ നവംബര്‍ 12 ന് മുന്‍പ് പുതിയ ഭരണസമിതികൾ അധികാരമേല്‍ക്കണം. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മിഷൻ. അനുദിനം രോഗികൾ വർധിക്കുന്നതും വരാനിരിക്കുന്ന ആഴ്ചകൾ നിർണായകമെന്ന വിലയിരുത്തലും കമ്മിഷൻ നിരീക്ഷിക്കുന്നുണ്ട്.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത് 1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ ആമസോണ്‍ [NEWS] Mammootty New Look 'ഇനീപ്പ ഞങ്ങള്‍ നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ [NEWS]
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തെരഞ്ഞെടുപ്പിന് എന്തൊക്കെ ചെയ്യണമെന്നാകും ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്യുക. ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യ വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. പ്രചാരണത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പെരുമാറ്റച്ചടത്തില് ഉള്‍പ്പെടുത്തേണ്ട കാര്യങ്ങൾ എന്നിവയും ചര്‍ച്ചയ്ക്ക് വരും.
വിർച്വൽ പ്രചരണത്തിൻ്റെ സാധ്യതകളും കമ്മിഷൻ തേടുന്നുണ്ട്. യോഗത്തിൽ ഉയരുന്ന നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും കമ്മീഷൻ്റെ തുടര്‍ നടപടികള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും ചേരും. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ആഗ്രഹിക്കുന്നില്ല. അതിനാൽ