ഇന്റർഫേസ് /വാർത്ത /Kerala / 'കണ്ണൂരിലേത് കള്ളവോട്ട്, CPM പഞ്ചായത്ത് അംഗം രാജിവെക്കണമെന്ന് ടിക്കാറാം മീണ

'കണ്ണൂരിലേത് കള്ളവോട്ട്, CPM പഞ്ചായത്ത് അംഗം രാജിവെക്കണമെന്ന് ടിക്കാറാം മീണ

ടിക്കാറാം മീണ

ടിക്കാറാം മീണ

സെലീനയും സുമയ്യയും വോട്ട് ചെയ്ത ബൂത്തിലെ വോട്ടർമാരായിരുന്നില്ലെന്ന് ടിക്കാറാം മീണ

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ ബൂത്തിൽ വോട്ട് ചെയ്ത പത്മിനി, സെലീന, സുമയ്യ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. റീ പോളിങ് ഈ ഘട്ടത്തിൽ തീരുമാനിക്കാനാകില്ല. തൃക്കരിപ്പൂരിലെ പരാതിയും പരിശോധിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. നിലവിൽ പഞ്ചായത്ത് അംഗമായ സെലീന സ്ഥാനം രാജിവെക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഓഫീസർമാരും വീഴ്ച വരുത്തി. ഇവർക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കളക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പിലാത്തറയിലേത് ഓപ്പൺ വോട്ട് ആണെന്ന സിപിഎം വാദം പൊളിഞ്ഞു.

  സെലീനയും സുമയ്യയും വോട്ട് ചെയ്ത ബൂത്തിലെ വോട്ടർമാരല്ലെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. പത്മിനി രണ്ടുതവണ വോട്ട് ചെയ്തു. രാവിലെ 11 മണിക്കുശേഷം യുഡിഎഫിന്‍റെ പോളിങ് ഏജന്‍റ് ബൂത്തിൽ ഇല്ലായിരുന്നുവെന്നും സ്ഥിരീകരിച്ചു. സുമയ്യ കെ.പി

  പോളിങ് ഏജൻറായിരുന്നു. അവർ 5.41ന് വോട്ടു ചെയ്തു. അവർ അവിടുത്തെ വോട്ടറല്ലായിരുന്നു. സെക്ഷൻ 171 C, 171 D, 171 F വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായും ടിക്കാറാം മീണ പറഞ്ഞു. പിലാത്തറയിലെ ഇടതുമുന്നണി പോളിങ് ഏജന്‍റും കള്ളവോട്ടിന് സഹായിച്ചു. ഇയാൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കള്ളവോട്ട്; കാസര്‍കോട് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്

  കാസർകോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയത്. 1991 വോട്ടർമാർ ആകെ ഉള്ളത്. ഇതിൽ 969 വോട്ട് ചെയ്തു. 88.82 ശതമാനം വോട്ട് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു. കഴിഞ്ഞ തവണത്തെക്കാൾ 5.76 ശതമാനം കൂടുതലാണിത്. കള്ളവോട്ട് നടന്നുവെന്ന വാർത്ത വന്നതോടെ കാസർകോട്, കണ്ണൂർ ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് തേടിയിരുന്നു. കണ്ണൂർ കളക്ടറുടെ റിപ്പോർട് കിട്ടി. 774-ാം നമ്പർ വോട്ടറായ പദ്മിനി രണ്ടു തവണ വോട്ട് ചെയ്തതായി കണ്ടെത്തി. 5.20 നും 5.47 നുമാണ് ഇവർ വോട്ട് ചെയ്തതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

  സെലീന എൻ.പി പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നിർദേശം നൽകും. സലീന എൻ.പി ( പഞ്ചായത്ത് അംഗം) ആ ബൂത്തിലെ വോട്ടറല്ല . ബൂത്ത് 17 ലെ

  882-ാം നമ്പർ വോട്ടറാണ്. അവരും വോട്ട് ചെയ്തു. ഒറിജിനൽ ബൂത്തിൽ വോട്ട് ചെയ്തോയെന്ന് പരിശോധിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.

  രോഗിയായ ഡോക്ടറെ കൊണ്ടുവന്നു വോട്ട് ചെയ്യിച്ചതിലും ക്രമവിരുദ്ധമായ കാര്യങ്ങൾ നടന്നു. വ്യാപാരി വ്യവസായി സമിതി പ്രതിനിധിയായ കെ സി രഘുനാഥ് ആണ് രോഗിയായ ഡോക്ടറെ കൊണ്ടുവന്നത്. ഡോക്ടറുടെ വിരൽ അടയാളം രേഖപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. വോട്ട് ചെയ്തത് രഘുനാഥല്ല. ചുമന്ന ഷർട്ടിട്ട വേറൊരാളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

  യു ഡി എഫിന് പോളിങ് ഏജന്റ് ഇല്ലായിരുന്നു. ആ സമയം രാവിലെ വന്നിട്ട് 11ന് പോയി എൽ ഡി എഫിന്റെയും സ്വതന്ത്രന്റെയും ഏജന്റുമാരാണുണ്ടായിരുന്നത്.

  First published:

  Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bogus vote in kannur, Kannur-s11p02, Kasaragod-s11p01, Ldf, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Loksabha polls, Narendra modi, Nda, State electoral officer, Udf, ഉമ്മൻചാണ്ടി, കള്ളവോട്ട്, കുമ്മനം രാജശേഖരൻ, ടിക്കാറാം മീണ, നരേന്ദ്ര മോദി, പിണറായി വിജയൻ, രമേശ് ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019