നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും

കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി നല്‍കിയ  ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട്

News18 Malayalam | news18-malayalam
Updated: October 30, 2020, 1:19 PM IST
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതികള്‍ക്ക് നല്‍കുന്ന പല രേഖകളുടെയും പകര്‍പ്പുകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി നല്‍കിയ  ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട്.

പ്രോസിക്യൂഷന്‍ തന്നെ ജഡ്ജിന്  എതിരെ പറയുന്നത് ആദ്യമാണെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ല എന്ന് പറയുന്നു. അപ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞു. 20 അഭിഭാഷകര്‍ രഹസ്യ വിചാരണയിൽ പങ്കെടുത്തു. ഇത് തന്നെ അപമാനിക്കാനാണെന്നു നടി ഹൈക്കോടതിയില്‍ പറഞ്ഞു.



കീഴ്വഴക്കങ്ങളുടെ ലംഘനമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷനും കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണം എന്ന് ഇരയുടെ അഭിഭാഷകന്‍ വാദിച്ചു. വിചാരണക്കോടതിയില്‍ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ മുദ്ര വച്ച കവറില്‍ നല്‍കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടിയുടെ ഹര്‍ജി പരിഗണിക്കൽ ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.

സുപ്രീം കോടതി നിര്‍ദേശപ്രകാരം നിയമിച്ച വനിതാ വിചാരണ കോടതി ജഡ്ജിക്കെതിരെ ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് നടി ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
Published by: user_57
First published: October 30, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading