HOME » NEWS » Kerala » STATE GOVERNMENT DECIDED TO CELEBRATE CABINET

ആയിരം ദിനം അടിപൊളിയാക്കാന്‍ ഉപസമിതി; പ്രളയ പുനര്‍നിര്‍മ്മാണത്തിന് സെസ്

News18 Malayalam
Updated: January 10, 2019, 6:39 PM IST
ആയിരം ദിനം അടിപൊളിയാക്കാന്‍ ഉപസമിതി; പ്രളയ പുനര്‍നിര്‍മ്മാണത്തിന് സെസ്
flood
  • Share this:
#അനീഷ് അനിരുദ്ധൻ

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താന്‍ സെസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭയുടെ ആയിരം ദിവസം കെങ്കേമമാക്കാന്‍ ഒരുങ്ങുന്നു. ഇതിനായി മന്ത്രിതല ഉപസമിതിക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി.

ഈ മാസം 28 ന് മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നത്  ആഘോഷിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനായി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിക്കും രൂപം നൽകി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രന്‍ എന്നിവരാണ്സമിതിയിലെ മറ്റ് അംഗങ്ങള്‍.

അതേസമയം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങളെല്ലാം വിലക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് മുൻപ് ഓണാഘോഷം പോലും സർക്കാർ വേണ്ടെന്നു വച്ചിരുന്നു.  ഇതിനു പിന്നാലെ സ്‌കൂള്‍ കലോത്സവങ്ങളും ഫിലിം ഫെസ്റ്റിവലുകളുമൊക്കെ ആര്‍ഭാടമില്ലാതെയാണ് നടത്തിയതും. ഇതില്‍ ഫിലിംഫെസ്റ്റിവലിനുള്ള പണം കണ്ടെത്തിയത് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം ഉയര്‍ത്തിയുമായിരുന്നു. ഏഷ്യയിലെ തന്നെ എറ്റവും വലിയ കലാമേളയായ സ്‌കൂള്‍ ഫെസ്റ്റിവലും മൂന്നു ദിവസമായി ചുരുക്കി. അധ്യാപകദിനവും ആഘോഷങ്ങളില്ലാതെ കടന്നു പോയി. അധ്യാപകര്‍ക്കുള്ള പുരസ്‌കാര വിതരണം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. പതിവ് ആഘോഷങ്ങളെല്ലാം പ്രളയത്തിന്റെ പേരില്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഈ പണമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Also Read പ്രളയ സെസിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി

പ്രളയ പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സെസ് എന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. രാജ്യവ്യാപകമായി പ്രളയ സെസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തു മാത്രം ഇത് പരിമിതപ്പെടുത്തിയുള്ള ശിപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭാ ഉപസമിതി ജി.എസ്.ടി കൗണ്‍സിലിന് നല്‍കിയിത്. ഇത് ജി.എസ്.ടി കൗണ്‍സില്‍ ഇന്ന് അംഗീകരിക്കുകയും ചെയ്തും. എന്നാല്‍ സെസ് പിരിക്കാന്‍ അനുമതി നല്‍കിയ അതേദിവസം തന്നെയാണ് സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനം ആഘോഷമാക്കാനും തീരുമാനിച്ചത്.

First published: January 10, 2019, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories