നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശീമാട്ടി സ്ഥലം ഏറ്റെടുക്കൽ: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ ഡോ. എം ജി രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് അനുമതി

  ശീമാട്ടി സ്ഥലം ഏറ്റെടുക്കൽ: എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ ഡോ. എം ജി രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് അനുമതി

  മെട്രോ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ രാജമാണിക്യവും ഉടമകളും തമ്മില്‍ ഉണ്ടാക്കിയ കരാറാണ് വിജിലന്‍സ് കേസിന് ആധാരം.

  rajamanikyam

  rajamanikyam

  • Share this:
  കൊച്ചി:  എറണാകുളം  മുന്‍ ജില്ലാ കളക്ടര്‍ ഡോ. എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

  മെട്രോ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച്  ജില്ലാ കളക്ടര്‍ എന്ന നിലയില്‍ രാജമാണിക്യവും ഉടമകളും തമ്മില്‍ ഉണ്ടാക്കിയ കരാറാണ്  വിജിലന്‍സ് കേസിന് ആധാരം. കൊച്ചി മെട്രോക്ക് ആയി ആകെ 40 ഹെക്ടര്‍ സ്ഥലമാണ് കെഎംആര്‍എല്‍ ഏറ്റെടുത്തത് . എല്ലാ ഭൂവുടമകളുമായി മെട്രോ കരാറിലേര്‍പ്പെട്ട് സ്ഥലം വാങ്ങി. ശീമാട്ടിക്ക് മാത്രമായി ഒരു പ്രത്യേക എഗ്രിമെന്റാണ് ഒപ്പിട്ടത് .  പൊതുവില്‍ നിശ്ചയിച്ച വിലയായ ഒരു സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം ശീമാട്ടിയ്ക്ക് സെന്റിന്   80 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍.   ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് മെട്രോക്കായി ഏറ്റെടുത്തത്. ഇത് ചോദ്യം ചെയ്ത് കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്.
  Published by:Gowthamy GG
  First published:
  )}