• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇടുക്കിയില്‍ BJP നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

ഇടുക്കിയില്‍ BJP നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

 • Last Updated :
 • Share this:
  ഇടുക്കി: ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ് കുമാര്‍. ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രൊസിക്യൂട്ടര്‍ പദവിയിലായിരുന്നു നിയമനം. ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

  ജൂണ്‍ ഒന്‍പതിന് ആണ് നെടുംങ്കണ്ടം സ്വദേശിയായ പി കെ വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിക്കുന്നത്. ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റു. ബിജെപിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്.

  മൂന്നാര്‍ എംഎല്‍എ എ രാജ മുമ്പ് കൈകാര്യം ചെയ്ത തസ്തികയിലാണ് ഇപ്പോള്‍ ബിജെപി നേതാവിനെ നിയമിച്ചത്. നിയമനത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് വിനോജ് കുമാറിന്റെ പ്രതികരണം.

  Also Read-കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവം: എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയമാർക്കെതിരെ നടപടി

  'ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയാസംഘം' കേന്ദ്രമന്ത്രി വി.മുരളീധരന്‍

  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ലെന്നും മുരളീധരന്‍  പറഞ്ഞു.

  പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണ്. എന്തിനാണ് ഒരു  ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ആരോപണങ്ങളില്‍ മറുപടി പറയുന്നതിന് പകരം ആളുകളെ വഴിനടക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഓടിയളിക്കുകയല്ല ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്. സ്വപ്‌നയുടേത് പുതിയ വെളിപ്പെടുത്തലൊന്നുമല്ലെന്നും കൂടുതല്‍ വിശദമായി മൊഴി നല്‍കുകയാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.

  പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പിണറായി വിജയന്‍ അഴിമതി നടത്തുമോ എന്ന തോന്നലാണ് ഇപ്പോള്‍ വി.ഡി സതീശനുള്ളത്. ഇത്രയും സംശയമുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസുകാരെ വെറുതെ പോലീസിന്റെ തല്ലുകൊള്ളാന്‍ പറഞ്ഞയച്ചതെന്നും വി.മുരളീധരന്‍ ചോദിച്ചു.

  Also Read-ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിൻ്റെ വീട്ടിൽ നിന്ന് 2.5 ടൺ റേഷനരി പിടികൂടിയ സംഭവം: ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

  സതീശന് ഇപ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംശയമാണ്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടം പിടിക്കേണ്ടത് പ്രതിപക്ഷ നേതാവിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോവും. അങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും അവസ്ഥയെന്ന് വി.ഡി സതീശനറിയാം. അതുകൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംശയം തോന്നുന്നത്. ഞങ്ങള്‍ക്കേതായാലും ആ സംശയമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  ലൈഫ് മിഷൻ കേസില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ലോക കേരള സഭയിൽ താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കൾക്ക് ഇടയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്മെന്‍റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല എന്നും വി മുരളീധരന്‍ പറഞ്ഞു.
  Published by:Jayesh Krishnan
  First published: