നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CDS chopper crash | പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാര്‍ സഹായം ; ഭാര്യക്ക് ജോലി

  CDS chopper crash | പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാര്‍ സഹായം ; ഭാര്യക്ക് ജോലി

  അച്ഛന്റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

  • Share this:
   തിരുവനന്തപുരം:കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ (CDS chopper crash) മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ (A Pradeep) കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

   കുടുംബത്തിന് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.  ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കാനും അച്ഛന്റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

   കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു.

   ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു.

   Also Read-Captain Varun Singh| 'ജീവിതത്തിൽ എന്ത് നേടണമെന്നത് നിർണയിക്കുന്നത് മാർക്കല്ല'; ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് സ്‌കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത്

   BSF ക്യാമ്പിലെ തീപിടിത്തം: മലയാളി ജവാന്റെ വീരമൃത്യു വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ


   ജമ്മു കാശ്മീരില്‍ ബിഎസ്എഫ്(BSF) ക്യാംപിലുണ്ടായ തീപിടിത്തത്തില്‍(Fire) മലയാളി സൈനികന് വീരമൃത്യു. ഇടുക്കി കൊച്ചുകാമാക്ഷി വടുതലക്കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്. ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്.

   തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്ക്കുമ്പോഴാണ് അപകടം. ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

   തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തി. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കും.

   ഈ മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കവേയാണ് ദാരുണ സംഭവം. ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം. 27ആം വയസ്സിലാണ് ആ ആഗ്രഹം സഫലമാകുന്നത്. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളില്‍ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവര്‍ത്തിച്ചു.

   നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചിരുന്നു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്‍കിയിട്ടാണ് തിരികെ പോയത്.
   Published by:Jayashankar AV
   First published:
   )}