നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്യാണം ഓണ്‍ലൈനില്‍; സാങ്കേതിക സംവിധാനം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കല്യാണം ഓണ്‍ലൈനില്‍; സാങ്കേതിക സംവിധാനം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കോടതി നിര്‍ദേശമുണ്ടെങ്കില്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈന്‍ വിവാഹത്തിനുള്ള സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: വിവാഹം ഓണ്‍ലൈനായി നടത്താനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

   ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐടി മിഷന്‍ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി തേടിയത്.

   ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി നിര്‍ദേശമുണ്ടെങ്കില്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈന്‍ വിവാഹത്തിനുള്ള സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ആളെ തിരിച്ചറിയുന്നതിലും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നടക്കം ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.

   സാങ്കേതിക കാര്യങ്ങളില്‍ പിന്തുണ നല്‍കനാകുമെന്നും എന്നാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

   Covid 19 | കോവിഡ് ബാധിച്ച് മരിച്ചവരില്‍ 97% വാക്‌സിന്‍ എടുക്കാത്തവര്‍; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്‌സിന്‍ എടുത്തിട്ടില്ല

   കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 97% പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തി. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയത്.

   ഇതനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ച 9195 പേരില്‍ 8290 പേരും വാക്‌സീന്‍ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. ഒമ്പത് ലക്ഷത്തിലേറെപ്പേര്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത തുടരുന്നു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

   അതേസമയം, കഴിഞ്ഞ രണ്ടരമാസക്കലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് മരണം വയനാട് ജില്ലയിലാണ്. 130പേരാണ് ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം 988, പാലക്കാട് 958, മലപ്പുറം 920, കോഴിക്കോട് 916, കൊല്ലം 849, എറണാകുളം 729, കണ്ണൂര്‍ 598, കോട്ടയം 309, കാസര്‍കോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

   നിലവില്‍ കോവിഡ് ബാധിച്ച് ഗുരുതരമായി തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവരാണെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി ഉല്‍പാദനം നടക്കാത്ത രീതിയില്‍ മറ്റ് ഗുരുതര രോഗമുള്ളവരും ആരോഗ്യാവസ്ഥ ഗുരുതരമായി ആശുപത്രികളിലുണ്ട്. എന്നാല്‍ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്.
   Published by:Jayesh Krishnan
   First published:
   )}