നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങൾ; ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യമുണ്ട്': ഷിബു ബേബിജോണ്‍

  'ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങൾ; ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യമുണ്ട്': ഷിബു ബേബിജോണ്‍

  ''കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവണ്‍മെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാന്‍ താല്‍പര്യമുണ്ട്.''

  ഷിബു ബേബിജോൺ

  ഷിബു ബേബിജോൺ

  • Share this:
   തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മുൻമന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബിജോൺ. പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണ്. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കടകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റമാണ്. ഇതിന് പിന്നാലെയാണ് ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്. ബസുകള്‍ കുറയുമ്പോള്‍ ആളുകള്‍ കുറയുന്നില്ല, ബസുകളില്‍ തിരക്ക് വര്‍ധിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആരാണ് സര്‍ക്കാരിന് ഇത്തരം ബുദ്ധി ഉപദേശിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

   Also Read- 'ഒറ്റച്ചവിട്ടിൽ പിണറായി വിജയന്‍ നിലത്ത്; വളഞ്ഞിട്ടു തല്ലി; ബാലനെ തല്ലിയോടിച്ചു'; ബ്രണ്ണന്‍ കോളജ് അനുഭവവുമായി കെ സുധാകരൻ

   ഷിബു ബേബി ജോണിന്റെ കുറിപ്പിന്റെ പൂർണരൂപം

   സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന, യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ചകളില്‍ എല്ലാ കടകളും തുറന്നശേഷം ശനിയും ഞായറും പൂര്‍ണമായ ലോക്ക്ഡൗണ്‍ എന്ന നേരത്തെ നടപ്പിലാക്കിയ പരിഷ്‌കാരം വെള്ളിയാഴ്ച്ചകളില്‍ ജനം കടകളിലേയ്ക്ക് തള്ളിക്കയറുന്ന നിലയില്‍ എത്തിച്ചിരുന്നു.

   Also Read- Jagame Thandhiram release| റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ധനുഷിന്റെ 'ജ​ഗമേ തന്തിരം' വ്യാജ പതിപ്പ് ടെല​ഗ്രാമിൽ

   എന്നാല്‍ അതില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോള്‍ ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്. ബസുകളുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും ഓരോ ബസുകളിലേയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

   കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്.

   Also Read- മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ

   കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവണ്‍മെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാന്‍ താല്‍പര്യമുണ്ട്.

   മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയില്‍ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കാണിച്ച് നാടിനെ കൂടുതല്‍ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്.
   Published by:Rajesh V
   First published:
   )}