നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേസ് നടത്തിപ്പിനായി കോടികൾ പൊടിച്ച് സർക്കാർ; 300 കേസുകൾക്കായി ഫീസിനത്തിൽ ചെലവിട്ടത് 12 കോടി രൂപ

  കേസ് നടത്തിപ്പിനായി കോടികൾ പൊടിച്ച് സർക്കാർ; 300 കേസുകൾക്കായി ഫീസിനത്തിൽ ചെലവിട്ടത് 12 കോടി രൂപ

  ‌State government splurges Rs 300 crores to pay advocates on various cases | സർക്കാരിന് താത്പര്യമുളള കേസുകൾ വാദിക്കാനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെയാണ് നിയോഗിക്കുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  ‌തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം 300ൽ പരം കേസുകൾക്ക് ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ചത് 12.22 കോടി രൂപ. ​കേസിന്റെ പ്രാധാന്യം അനുസരിച്ച് വിഷയത്തിൽ വൈദഗ്ധ്യമുളള അഭിഭാഷകരെ നിയോഗിക്കാറുണ്ട്. എന്നാൽ ഷുഹൈബ് വധ കേസിൽ സിപിഎം അനുഭാവികളെ രക്ഷിക്കാൻ ഫീസിനത്തിൽ സർക്കാർ 34 ലക്ഷം രൂപ ചെലവഴിച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മറ്റ് സ്വകാര്യ അഭിഭാഷകർക്ക് ഫീസിനത്തിൽ സർക്കാർ നൽകിയ തുകയുടെ കണക്കുകൾ ഇങ്ങനെ -

  • സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാൻ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിന് ഫീസ് 1.20 കോടി രൂപ.

  • സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസിൽ 64.40 ലക്ഷം രൂപനൽകി.

  • മറ്റൊരു കേസിൽ ഹരേൻ പി റാവലിനു 64 ലക്ഷം രൂപയും സർക്കാർ പൊതു ഖജനാവിൽ നിന്ന് അനുവദിച്ചെന്നാണ് കണക്കുകൾ.

  • രണ്ട് കേസുകൾക്ക് പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

  • 10 കേസുകളിൽ ഹാജരായ ജയ്ദീപ് ഗുപ്തയ്ക്കു 45 ലക്ഷം രൂപ.


  അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, മറ്റ് സർക്കാർ അഭിഭാഷകർ എന്നിവരടങ്ങുന്ന വലിയ നിരയുള്ളപ്പോഴാണ് കോടികൾ മുടക്കി സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ റീട്ടെയ്നർ ഫീ നിലവിൽ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ്.

  Also Read- എംവിആർ അനുസ്മരണത്തിലും കുടുംബവും അണികളും പല തട്ടിൽ; നടക്കുന്നത് മൂന്ന് പരിപാടികൾ

  എൽഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അഭിഭാഷകർക്ക് നൽകിയ പ്രതിഫലത്തിന്റെ വിശദാംശങ്ങളെ കുറിച്ച് ​ഒക്ടോബർ 30 ന് വിടി ബൽറാം സഭയിൽ ചോദിച്ചിരുന്നു. എന്നാൽ വിവരം ശേഖരിച്ച് വരുന്നുവെന്നാണ് നിയമമന്ത്രി എ കെ ബാലൻ നൽകിയ ഉത്തരം.

  First published:
  )}