ഓരോ 30 കിലോമീറ്ററിലും സൗജന്യ ആംബുലൻസ് സൗകര്യം; സേവനം 315 കേന്ദ്രങ്ങളിൽ

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമായി. സൗജന്യ ആംബുലൻസ് ശൃംഖല ‘കനിവ്- 108’ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

news18
Updated: September 18, 2019, 1:47 PM IST
ഓരോ 30 കിലോമീറ്ററിലും സൗജന്യ ആംബുലൻസ് സൗകര്യം; സേവനം 315 കേന്ദ്രങ്ങളിൽ
News18 Malayalam
  • News18
  • Last Updated: September 18, 2019, 1:47 PM IST IST
  • Share this:
തിരുവനന്തപുരം:  റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തരചികിത്സ സൗജന്യമായി ലഭ്യമാക്കാനുള്ള ട്രോമാ കെയര്‍ ശൃംഖല സജ്ജമായി. ആദ്യഘട്ടമായി 101 ആംബുലൻസുകൾ നിരത്തിലിറങ്ങി. 108 ൽ വിളിച്ചോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ആംബുലൻസ് സേവനം തേടാം.

സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്. ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണം. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രങ്ങളിലാണ് ആംബുലൻസ്‌ ലഭ്യമാക്കുന്നത്‌. ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും  പ്രയോജനപ്പെടുത്തും. പരിശീലനം സിദ്ധിച്ച പൈലറ്റും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ സേവനം ആംബുലൻസുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.

ടോൾ ഫ്രീ നമ്പരായ ‘108’ വഴിയോ മൊബൈൽ ആപ്ലിക്കേഷൻവഴിയോ ആംബുലൻസ്‌ സേവനം ആവശ്യപ്പെടാം.24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ച 70 എമർജൻസി റെസ്‌പോൺസ് ഓഫീസർമാരും അവിടെയുണ്ടാകും. സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ സൗജന്യ ടോൾഫ്രീ നമ്പ‌രും തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടമായി 101 ആംബുലൻസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒക്‌ടോബർമുതൽ പദ്ധതി പൂർണസജ്ജമാകും.



അപകടത്തിൽപ്പെടുന്നവരെ സമയനഷ്ടമില്ലാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയ്‌ക്കൊപ്പം, അടിയന്തര ചികിത്സ ഫലവത്തായി നൽകാൻ സർക്കാർ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ ലഭ്യമാക്കുന്ന ‘ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്’ അടക്കം സമഗ്ര ട്രോമകെയർ സംവിധാനമാണ്‌ നടപ്പാക്കുന്നത്‌.

തുടർനടപടികളിലെ കുരുക്കുകൾ ഭയന്നാണ്‌ പലരും അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ തയ്യാറാകാത്തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇനി അത്തരം കുരുക്കുകൾ നേരിടേണ്ടി വരില്ല. രക്ഷാപ്രവർത്തകർക്കൊപ്പമാണ്‌ സർക്കാർ. അപകടം കുറയ്ക്കാനും അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പുവരുത്താനുമുള്ള ബോധവൽക്കരണവും നടത്തുന്നു.പൊലീസിലടക്കമുള്ളവരുടെ പെരുമാറ്റത്തിൽ സർക്കാർ സമീപനം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍