ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സർക്കാരിന് രഹസ്യ അജണ്ടയില്ലെന്ന് സത്യവാങ്മൂലം
ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സർക്കാരിന് രഹസ്യ അജണ്ടയില്ലെന്ന് സത്യവാങ്മൂലം
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ല. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന തുറന്ന അജണ്ടമാത്രമാണുള്ളത്. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും സര്‍ക്കാര്‍
കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് രഹസ്യ അജണ്ടയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന തുറന്ന അജണ്ടമാത്രമാണ് ഉള്ളത്. അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
കനക ദുര്‍ഗക്കും ബിന്ദുവിനും നിക്ഷിപ്ത താല്പര്യമുണ്ടോയെന്ന് അറിയില്ല. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും ഗൂഢോദ്ദേശ്യം ഉള്ളതായി അറിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരിന് പ്രത്യേക അജന്‍ഡയുണ്ടെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രചരിപ്പിക്കുന്നതാണ്. ശബരിമലയിലെത്തുന്നവരുടെ വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയതിനെ കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.