• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | കെ.എസ്.ആർ.ടി.സി. ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടുന്നു

KSRTC | കെ.എസ്.ആർ.ടി.സി. ശമ്പള പ്രതിസന്ധിയിൽ സർക്കാർ ഇടപെടുന്നു

കെ.എസ്.ആർ.ടി.സി. ശമ്പളം നൽകാത്തതിൽ  എ.ഐ.ടി.യു.സിയ്ക്കും  ബി.എം.എസിനും പുറമെ സി.ഐ.ടി.യുവും മാനേജ്മെന്‍റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ചതോടെ സർക്കാർ ഇടപെടൽ

KSRTC

KSRTC

  • Share this:
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ശമ്പള പ്രതിസന്ധിയിൽ (salary crisis in KSRTC) സർക്കാർ ഇടപെടുന്നു. ശമ്പളം നൽകാനുള്ള ധനസ്ഥിതിയെക്കുറിച്ചുള്ള കണക്കുകൾ ധനവകുപ്പ് ശേഖരിച്ചു. നേരത്തെ നൽകിയതിന് പുറമെ 30 കോടി രൂപയും ലഭിച്ചാൽ മാത്രമേ ഇപ്പോൾ ശമ്പളം നൽകാനാകൂ. ഈ തുക വായ്പ എടുക്കാനായി സർക്കാർ ജാമ്യം നിൽക്കാനാണ് ആലോചന.

കെ.എസ്.ആർ.ടി.സി. ശമ്പളം നൽകാത്തതിൽ  എ.ഐ.ടി.യു.സിയ്ക്കും  ബി.എം.എസിനും പുറമെ സി.ഐ.ടി.യുവും മാനേജ്മെന്‍റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാർ ഇടപെടൽ. മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത മന്ത്രി ആന്‍റണി രാജുവും ആശയവിനിയമം നടത്തി.

കെ.എസ്.ആർ.ടി.സിയുടെ കൈവശം ശമ്പളം നൽകുന്നതിന് എത്ര തുക നീക്കിയിരിപ്പുണ്ടെന്ന കണക്ക് ധനവകുപ്പ് ശേഖരിച്ചു. നിലവിലെ സ്ഥിതി അനുസരിച്ച് കഴിഞ്ഞ മാസത്തെ ഓവർ ഡ്രാഫ്റ്റിൽ അഞ്ചു കോടി രൂപ കൂടി തിരികെ അടയ്ക്കാനുണ്ട്. 30 കോടി സർക്കാർ നേരത്തെ അനുവദിച്ചതും ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിലേയ്ക്കാണ് മാറ്റിയത്. ഇത് 30 കോടി രൂപ കൂടി ലഭിച്ചാൽ ബാക്കി ഓവർ ഡ്രാഫ്റ്റും എടുത്തി ശമ്പളം നൽകാൻ കഴിയുമെന്നാണ്  KSRTC അറിയിച്ച കണക്ക്.

ബാക്കി തുകയ്ക്കുള്ള വായ്പക്ക് സർക്കാർ ഈട് നിൽക്കുമെന്നാണ് വിവരം. കൂടാതെ വരും ദിവസങ്ങളിലെ ഇന്ധനത്തിനുള്ള തുക മാറ്റിവെച്ചാലേ ശമ്പളത്തിനുള്ള വിഹിതം കണ്ടെത്താനാകൂ. നാളെ സി.ഐ.ടി.യു. ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ശമ്പളവിതരണത്തിനുള്ള തുക കണ്ടെത്താൻ വായ്പാ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സർക്കാർ ഗ്യാരണ്ടി നിന്നാലേ വായ്പ നൽകാനാകൂവെന്ന നിലപാടിലായിരുന്നു കെ.ടി.ഡി.എഫ്.സി. അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ. സർക്കാർ ഈട് നിൽക്കാൻ തയ്യാറാകാതായോടെ വായ്പകളിൽ നിന്ന് ധവനകാര്യ സ്ഥാപനങ്ങളും പിൻമാറിയിരുന്നു. മെയ് പത്തോടെ ശമ്പളം നൽകാനുള്ള നീക്കങ്ങൾ പാളിയതും ഇങ്ങനെയാണ്.

എന്നാൽ പ്രതിസന്ധി ഗുരുതരമാവുകയും കാര്യങ്ങൾ കൈവിടുന്ന നിലയിൽ എത്തുകയും ചെയ്തതതോടെയാണ് സർക്കാർ ഇടപെടൽ. ധനമന്ത്രിയും ഗതാഗതമന്ത്രിയും കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ബുധനാഴ്ചയിലെ മന്ത്രി സഭയോഗം നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് തിരക്കിട്ട നീക്കങ്ങൾ. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്.
ശമ്പളവിതരണത്തിനുള്ള മുഴുവൻ തുകയും നൽകാനാകില്ലെന്ന് നേരത്തെതന്നെ ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തിനുള്ളിൽ വായ്പ തരപ്പെട്ടാൽ ശനിയാഴ്ചയോടെ ശമ്പളം ഭാഗികമായെങ്കിലും നൽകാനാണ് നീക്കം. വിദേശത്തുള്ള സി.എം.ഡി. ബിജു പ്രഭാകർ വ്യാഴാഴ്ച മടങ്ങിയെത്തും. അതേസമയം, എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം വിതരണം ചെയ്യണമെന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും സി.ഐ.ടി.യു. അനിശ്ചിതകാല പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

Summary: Here is some respite to the salary crisis in Kerala State Road Transport Corporation (KSRTC) after the state government decided to intervene in the matter
Published by:user_57
First published: