ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു; പ്രതികാര നടപടിയെന്ന് വിമർശനം

തന്റെ വിമർശനം സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് കെമാൽ പാഷ പ്രതികരിച്ചു...

News18 Malayalam | news18-malayalam
Updated: December 7, 2019, 6:03 PM IST
ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു; പ്രതികാര നടപടിയെന്ന് വിമർശനം
News18 Malayalam
  • Share this:
കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിന്‍വലിച്ചു. സായുധ പൊലീസ് ക്യാമ്പിലെ 4 പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്. ഇവരിൽ 3 പേരോട് ക്യാമ്പിൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുടെ ഉത്തരവ് ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സുരക്ഷ പിൻവലിച്ചു തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്നും വിമർശിക്കേണ്ടിടത്തു ഇനിയും അത് തുടരുമെന്നും കെമാൽ പാഷ പ്രതികരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ശേഷവും ജസ്റ്റിസിന് സായുധ പൊലീസിന്റെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമീപകാല സംഭവങ്ങളിൽ കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

Also Read- ഹെലികോപ്റ്റർ വിവാദം തള്ളി മുഖ്യമന്ത്രി; നൽകുന്നത് കേന്ദ്രസർക്കാർ സ്ഥാപനമെന്നും വിശദീകരണം

വാളയാർ, മാവോയിസ്റ്റ് വെടിവെയ്പ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നും പൊലീസിന്റെ ഇടപെടൽ കൃത്യമായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിശോധിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനക്കെതിരെയും ജസ്റ്റിസ് നിലപാടെടുത്തിരുന്നു. ഇതിലെല്ലാമുള്ള സർക്കാരിന്റെ പ്രതികരണമാകാം  സുരക്ഷ പിൻവലിച്ചതിലൂടെ നല്കിയതെന്ന് കെമാൽ പാഷ വിലയിരുത്തുന്നു.

വിമർശിച്ചത്  സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ പിൻവലിക്കരുതെന്നു ആവശ്യപ്പെടില്ല. ഇത് തന്റെ നിലപാടുകളെ ബാധിക്കില്ല. സുരക്ഷ നല്കിയത് സർക്കാരാണ്. കനകമല കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്.  ആ  സാഹചര്യം ഇപ്പോൾ ഇല്ലാതായോ എന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
First published: December 7, 2019, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading