പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുവദിക്കണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളിയതോടെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണ്. പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് കോടതിയുടെ ഉത്തരവ്.
പാലവുമായി ബന്ധപ്പെട്ട കരാർ സർക്കാരും കരാറുകാരനുമായാണ്. പൊതുതാൽപ്പര്യം ഇല്ലെന്നുമാണ് സർക്കാരിന്റെ വാദം. കരാറിൽ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ ഉപയോഗിച്ച് മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു. പൊതുപണം മുടക്കി നിർമിച്ചതിനാൽ പൊതുതാൽപ്പര്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.