കേരളത്തിലെ ബി.ജെ.പി. നേത്യത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണെന്ന് ബി.ജെ.പി. സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ബി.ജെ.പി. പാർട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സുരേന്ദ്രനെ മാറ്റില്ല. സുരേന്ദ്രൻ ശക്തനായ, പൊരുതുന്ന നേതാവാണ്. സുരേന്ദ്രനടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികൾ വിപുലീകരിക്കുകയും ശക്തമാക്കുകയും ചെയ്യും.
നേത്യത്വം മാറുമെന്നത് സി.പി.എമ്മും യു.ഡി.എഫും നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ്. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ , ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, വെളിയാംകുളം പരമേശ്വരൻ തുടങ്ങിയവരും പങ്കെടുത്തു.
Summary: State in charge Prakash Javadekar asserts no leadership change in Kerala BJP, and also lauding K. Surendran
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.