HOME » NEWS » Kerala »

'രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും വിവരാവകാശ നിയമത്തെക്കുറിച്ച് ക്ലാസ് നൽകണം': കേരള സർവകലാശാല വി.സിയോട് മുഖ്യ വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമത്തിന്റെ സദുദ്ദേശ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന തരത്തിൽ ചട്ട ലംഘനം നടത്തിയ ജോയിന്റ് രജിസ്ട്രാർ 15 ദിവസത്തിനകം കമ്മീഷൻ മുമ്പാകെ വി​ശദീകരണം നൽകണമെന്നും കമ്മിഷൻ ഉത്തരവി​ട്ടു.

News18 Malayalam | news18-malayalam
Updated: November 2, 2020, 3:54 PM IST
'രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും വിവരാവകാശ നിയമത്തെക്കുറിച്ച് ക്ലാസ് നൽകണം': കേരള സർവകലാശാല വി.സിയോട് മുഖ്യ വിവരാവകാശ കമ്മിഷണർ
കേരള സർവകലാശാല
  • Share this:
തി​രുവനന്തപുരം:  കേരള സർവകലാശാലയിലെ രജസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും വിവരാവകാശ നിയമത്തെ കുറിച്ച് ക്ലാസ് നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ. വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാൻ ബാധ്യതയുള്ള രജിസ്ട്രാറും ജോയിന്റ് രജിസ്ട്രാറും കീഴുദ്യോഗസ്ഥരും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ടെത്തി.

സർവകലാശാലയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും, പ്രത്യേകമായി രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർക്കും ബോധവത്കരണ ക്ലാസ് ഏർപ്പെടുത്തണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകി. വിവരാവകാശ നിയമത്തിന്റെ സദുദ്ദേശ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന തരത്തിൽ ചട്ട ലംഘനം നടത്തിയ ജോയിന്റ് രജിസ്ട്രാർ 15 ദിവസത്തിനകം കമ്മീഷൻ മുമ്പാകെ വി​ശദീകരണം നൽകണമെന്നും കമ്മിഷൻ ഉത്തരവി​ട്ടു.

Also Read പിൻവാതിൽ നിയമനം ചോദ്യം ചെയ്തു; വിരമിച്ച അധ്യാപകന് ഊരുവിലക്കേർപ്പെടുത്തി കേരള സർവകലാശാലയുടെ വിചിത്ര നടപടി

കാര്യവട്ടം കാമ്പസിൽ നിന്നും സൈക്കോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോ. ഇമ്മാനുവൽ തോമസ് സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന കമ്മീഷന്റെ നടപടി. കാരണം കാണിക്കുകയോ വിശദീകരണം തേടുകയോ ചെയ്യാതെ മുൻ ഡോ. ഇമ്മാനുവൽ തോമസി​നെ കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഡോ. ഇമ്മാനുവൽ തോമസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ്സർവകലാശാല ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറിയത്. ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മറുപടിയാണ് സർവകലാശാല നൽകിയതെന്നും ഡോ. ഇമ്മനുവേൽ തേമസ് നൽകിയ അപ്പിൽ അപേക്ഷയിൽ സംസ്ഥാന വിവാരാവകാശ കമ്മിഷൻ കണ്ടെത്തി.
Published by: Aneesh Anirudhan
First published: November 2, 2020, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories