• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death |തോട്ടി വൈദ്യുതലൈനില്‍തട്ടി വീണ്ടും മരണം; പാലക്കാട് മരിച്ചത് കബഡിതാരം തേങ്ങയിടുന്നതിനിടെ

Death |തോട്ടി വൈദ്യുതലൈനില്‍തട്ടി വീണ്ടും മരണം; പാലക്കാട് മരിച്ചത് കബഡിതാരം തേങ്ങയിടുന്നതിനിടെ

മുളകൊണ്ട് നിർമ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

  • Last Updated :
  • Share this:
    പാലക്കാട്: തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. സംസ്ഥാന സീനിയർ കബഡി ടീമിലെ അംഗവും കോയമ്പത്തൂർ രാമകൃഷ്ണകോലേജിലെ ഫിസിക്കൽ എജ്യുക്കേഷന്‍ വീഭാഗം അവസാന വർ‌ഷ വിദ്യാർഥിയുമായ ഫിലിപ്പ് ആൽവിൻ പ്രിൻസ് (27) ആണ് മരിച്ചത്.

    തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സഭവം. വാളായാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്റെ വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെയായിരുന്നു അപകടം. മുളകൊണ്ട് നിർമ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

    Also Read-ലൈനിൽ തൊട്ടു മരിക്കണ്ട; ഷോക്കടിക്കാത്ത തോട്ടിയുമായി KSEB വരുന്നു

    കഞ്ചിക്കോട് സബ്സ്റ്റേഷനിൽ നിന്ന് മലബാർ സിമന്റ്സ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

    കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ലാസറിന്റെയും ജപമാല മേരിയുടെയും മകനാണ് ഫിലിപ്പ്. മൃതേദഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ. സഹോദരരി നിത്യ ലെന്‍സി.

    Also Read-KSEB| വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ

    കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്.

    സംസ്ഥാനത്ത് ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ ഈ വർഷം മാത്രം പത്തുപേർക്കാണ് വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ 41 പേരിൽ 21പേരും മരിച്ചുവെന്ന് കെഎസ്ഇബിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
    Published by:Jayesh Krishnan
    First published: