നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Cinema Theatres | ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തിയേറ്റര്‍ പ്രവേശനം; തീരുമാനം ഇന്ന്

  Cinema Theatres | ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തിയേറ്റര്‍ പ്രവേശനം; തീരുമാനം ഇന്ന്

  സിനിമാ സംഘടനകള്‍ ഈ ആവശ്യം നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് കോവിഡ് അവലോകന യോഗം ഇന്ന് ചേരും. സിനിമാ സംഘടനകള്‍ ഈ ആവശ്യം നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

   തീയറ്ററുകള്‍ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യവും യോഗം ഇന്ന് ചര്‍ച്ചചെയ്യും.

   അതേ സമയം മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഈ വിഷയത്തില്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീര്‍പ്പ് ആണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

   'മരക്കാര്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തിയറ്റര്‍ തുറക്കാത്തപ്പോഴാണ് ഓവര്‍ ദ് ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

   അതേ സമയം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ (FEOUK) നിന്ന് ആന്റണി പെരുമ്പാവൂര്‍ (Antony Perumbavoor) രാജിവെച്ചതായി റിപ്പോര്‍ട്ട്. നടന്‍ ദിലീപിന്റെ (Dileep) കൈവശം രാജി കത്ത് നല്‍കിയതായാണ് വിവരം.

   മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം(Marakkar Arabikadalinte Simham) എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടിയിലാണ് ആന്റണി പെരുമ്പാവൂരിന്റെ രാജിയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫിയോക്ക് യോഗം ചേരാന്‍ ഇരിക്കെയാണ് രാജി.

   മരക്കാര്‍ അറബി കടലിന്റെ സിംഹം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് ഉറപ്പ് നല്‍കണമെന്നാണ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടിരുന്നു.

   ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ടീസര്‍ റിലീസ് ആവും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടീസര്‍ റിലീസാവും മുന്‍പ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാര്‍ ടീസര്‍ കൗണ്ട്ഡൗണ്‍ ലിങ്കിന് 14K ലൈക്കും 1.1K ഡിസ്ലൈക്കും ലഭിച്ചിരുന്നു.

   നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. 5000 സ്‌ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 മാര്‍ച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേര്‍ന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു.

   ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നു. നിലവില്‍ ഒടിടി റിലീസ് ഉണ്ടാവുമെന്ന വര്‍ത്തകള്‍ക്കിടെയാണ് ചിത്രം തിയേറ്ററില്‍ എത്തിക്കും എന്ന പ്രതീക്ഷ ഉയരുന്നത്.

   ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം.
   Published by:Karthika M
   First published:
   )}