നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ പതിമൂന്നു പേരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്

  ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ പതിമൂന്നു പേരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും മൂവായിരത്തില്‍ അധികം പേരെ പുറത്താക്കിയ നടപടി സ്വീകരിച്ച ദിവസം തന്നെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ പതിമൂന്നു പേരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനത്ത് വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 13 പേരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

   2008 ഒക്ടോബര്‍ പത്തിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം സ്ഥിര നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്ന 13 പേര്‍ക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. 10 എല്‍ഡി ക്ലാര്‍ക്ക്, രണ്ട് എല്‍ഡി ടൈപ്പിസ്റ്റ്, ഒരു ഡ്രൈവര്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. 1-6-2006 മുതല്‍ പ്രാബല്യത്തില്‍ പെന്‍ഷന്‍ സഹിതം ക്രമപ്പെടുത്തിയാണ് ഉത്തരവ്.

   Also Read:  റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി

   കെഎസ്ആര്‍ടിസിയില്‍ നിന്നും മൂവായിരത്തിലധിരം പേരെ പിരിച്ചുവിട്ട നപടി ചര്‍ച്ചയാകുന്നതിനിടെയാണ് ലൈബ്രറി കൗണ്‍സിലില്‍ പതിമൂന്ന് പേരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തുവരുന്നത്. ജീവനക്കാരുടെ കുറവ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

   Also Read ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍

   അതേസമയം കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികളെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എംപാനലുകാരെ പിരിച്ചു വിട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും കെ.എസ്.ആര്‍ടി.സിയെ വിശ്വാസമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

   First published:
   )}