നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19: സംസ്ഥാനത്ത് വീണ്ടും നിരീക്ഷണം ശക്തമാക്കുന്നു

  COVID 19: സംസ്ഥാനത്ത് വീണ്ടും നിരീക്ഷണം ശക്തമാക്കുന്നു

  രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെയാണ് നിരീക്ഷണം ശക്തമാക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: വൈറസ് ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയാണ് കൂടുതൽ ശക്തമായി നിരീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 293 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 276 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെയാണ് നിരീക്ഷണം ശക്തമാക്കുന്നത്.

  നിരീക്ഷണ രീതി മാറ്റമുണ്ടാകില്ല. എയർപോർട്ടിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കോവിഡ് 19 റിപ്പോർട്ട് ചെയ്ത മേഖലകളിൽ നിന്ന് എത്തുന്നവർ സ്വയം റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആദ്യഘട്ടത്തിൽ സ്വീകരിച്ചത് പോലെയാകും ഇനിയുള്ള ദിവസങ്ങളിലെ നിരീക്ഷണം. വൈകുന്നേരമുള്ള അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി ഇന്ന് മുതൽ വീണ്ടും പങ്കെടുത്ത് തുടങ്ങും.

  Also read:  Coronavirus Outbreak LIVE: രണ്ട് സ്കൂളുകൾ അടച്ചു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  പരിശോധനയ്ക്ക് അയച്ചതിൽ 9 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ ഫെബ്രുവരി 10 ന് ശേഷം എത്തിയവർ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കൂടുതൽ രാജ്യങ്ങളിലേയ്ക്ക് രോഗം പകരുന്നതിനാൽ ജാഗ്രത കൂട്ടേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
  Published by:user_49
  First published:
  )}