തിരുവനന്തപുരം: കൂടത്തായിയിലെ ഓരോ കൊലപാതകങ്ങളും പ്രത്യേകം കേസുകളാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചെന്നും ഡി.ജി.പി വ്യക്തമാക്കി.
തെളിവ് ശേഖരണത്തിൽ ഡല്‍ഹി എ.ഐ.എം.എസിലെ മുന്‍ ഫോറന്‍സിക് വിദഗ്ധന്‍ റ്റി.ഡി ഡോഗ്രയുടെ സഹായം തേടും.
വിദഗ്ധരുടെ നിര്‍ദ്ദേശം വന്ന ശേഷം സാമ്പിളുകൾ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി പ്രതികരിച്ചു.
ഇതിനിടെ ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് ജോളിയുടെ അയല്‍വാസി ബാവ News 18 നോട് പ്രതിരിച്ചു. . കേസ് ആദ്യം അന്വേഷിച്ച താമരശ്ശേരി ഡിവൈ.എസ്.പി ആത്മഹത്യയാണ് എന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്കി. ഇതില്‍ പരാതിക്കാരനായ റോജോക്ക് വലിയ നിരാശയുണ്ടായിരുന്നെന്നും ബാവ പറഞ്ഞു.
കൊലപാതകങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന ഷാജുവിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്നും ബാവ പറയുന്നു. ഇപ്പോഴത്തെ അന്വേഷണ സംഘം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read
കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യനും കാലക്കേട്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.