• HOME
 • »
 • NEWS
 • »
 • kerala
 • »
 • നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണം; സംസ്ഥാന പൊലീസ് മേധാവി

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണം; സംസ്ഥാന പൊലീസ് മേധാവി

കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

അനിൽകാന്ത്

അനിൽകാന്ത്

 • Last Updated :
 • Share this:
  തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.

  കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

  Also Read-വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ട്രാഫിക് എസ്‌ഐ; പ്രതിഷേധവുമായി നാട്ടുകാര്‍

  അതേസമയം ദുരിത കാലത്ത് ചില പോലീസുദ്യോഗസ്ഥര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ പെരുമാറുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവി പരാതികളെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

  മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചില ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ഈടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

  ബാങ്കിനു മുന്നില്‍ ക്യൂ നിന്നവരില്‍ നിന്നു പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത ചടയമംഗലം പൊലീസിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

  Alos Read-ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

  കഴിഞ്ഞദിവസം പശുവിന് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2000രൂപ പിഴ നല്‍കിയത് വലിയ വിവാദമായിരുന്നു. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. കാസര്‍കോട് അമ്പലത്തറ പൊലീസാണ് കര്‍ഷകന് പിഴ ചുമത്തിയത്. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണന്, ബന്ധുവാണ് പിഴ അടയ്ക്കാന്‍ പണം നല്‍കി സഹായിച്ചത്.

  ലോക്ക്ഡൗണ്‍ കാലത്ത് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണയാണ്. മലപ്പുറം പുല്‍പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നല്‍കേണ്ടി വന്നത്. കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിലെത്തിയതോടെ വേറിട്ട പ്രതിഷേധവുമായി എത്തി റിയാസ്.

  Also Read-പോലീസുദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ഈടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

  പിഴ ഈടാക്കിയ ഇനത്തില്‍ ലഭിച്ച രസീതുകള്‍ മാലയാക്കി കഴുത്തില്‍ അണിഞ്ഞാണ് റിയാസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ കുടുംബം പട്ടിണിയിലാണെന്ന് റിയാസ് പറയുന്നു.

  500, 10,000 രൂപകളാണ് പലപ്പോഴും പിഴയായി നല്‍കേണ്ടി വരുന്നതെന്ന് റിയാസ് പറയുന്നു. ഓരോ ചെറിയ കാരണത്തിന്റെ പേരിലും പൊലീസും ഉദ്യോഗസ്ഥരും പിഴ ഈടാക്കാകുകയാണ്.
  Published by:Jayesh Krishnan
  First published: