തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രില്‍ 26 വരെയും നടക്കും. 4.46 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 4.32 ലക്ഷം വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്...
തീയതി- മാർച്ച് 31 - ഏപ്രിൽ 29
ഐടി പ്രാക്ടിക്കൽ : മെയ് 3 - 10
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ : 4,26,999
പ്രൈവറ്റ് : 408
ആൺകുട്ടികൾ : 2,18,902
പെൺകുട്ടികൾ : 2,08,097
ആകെ പരീക്ഷ സെന്ററുകൾ : 2962
ഗൾഫ് മേഖലയിൽ ഒമ്പതു സെന്ററുകളിലായി 574 കുട്ടികൾ
ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളിലായി 882 കുട്ടികൾ
തീയതി- മാർച്ച് 30 - ഏപ്രിൽ 26
പ്രാക്ടിക്കൽ പരീക്ഷ : മെയ് 3 മുതൽ
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ : 3,65,871
പ്രൈവറ്റ് : 20,768
ഓപ്പൺ സ്‌കൂൾ : 45,797
ആൺകുട്ടികൾ : 2,19,545
പെൺകുട്ടികൾ : 2,12,891
മൊത്തം - 4,32,436
ആകെ പരീക്ഷ സെന്ററുകൾ : 2005
ഗൾഫ് മേഖലയിൽ 8 സെന്ററുകൾ
ലക്ഷദ്വീപിൽ 9 സെന്ററുകൾ
തീയതി- മാർച്ച് 30 ഏപ്രിൽ 26
പ്രാക്ടിക്കൽ പരീക്ഷ
സെക്ടറൽ സ്‌കിൽ കൗൺസിലും
സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത്
മെയ് 15 നകം തീരുന്ന രീതിയിൽ ക്രമീകരണം.
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ (എൻ.എസ്.ക്യു.എഫ്) : 30,158
പ്രൈവറ്റ് : 198
ആൺകുട്ടികൾ : 18,331
പെൺകുട്ടികൾ : 11,658
വി.എച്ച്.എസ്.ഇ. (മറ്റുള്ളവ) : പ്രൈവറ്റ് - 1174
ആൺകുട്ടികൾ : 886
പെൺകുട്ടികൾ : 288
*എല്ലാ കൂടി കൂട്ടിയാൽ മൊത്തം
മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് കുട്ടികൾ*
ആകെ പരീക്ഷ സെന്ററുകൾ : 389
എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം- 8,91,373
പരീക്ഷാ തയാറെടുപ്പ്
അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും ഉന്നതതല യോഗം ചേർന്നു. മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡി.ഡി.മാർ, ആർ.ഡി.ഡി. മാർ,
എ.ഡി.മാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട
ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ
നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണം. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തൽ നടത്തേണ്ടത്.
ഫയലുകൾ തീർപ്പാക്കൽ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പരീക്ഷാ ഭവൻ, സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ
എന്നിവരുടെ യോഗം വെവ്വേറെ വിളിച്ചു ചേർത്തു. ഓരോ വിഭാഗത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്തു.
മെയ്, ജൂൺ മാസങ്ങളിൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശം നൽകി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ കെട്ടിക്കിടന്നിരുന്ന പതിനയ്യായിരത്തിലധികം ഫയലുകളിൽ
46 ശതമാനം ഇതിനകം തീർപ്പാക്കി. സെക്രട്ടറിയേറ്റിൽ ഒരു മാസത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ഫയലുകളുടെ എണ്ണം
പതിനയ്യായിരത്തി അറുന്നൂറ്റി മുപ്പത്തിയൊമ്പത് ആണ്.
ഈ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാഭവനിൽ ആകെ കെട്ടിക്കിടക്കുന്നത് നാന്നൂറ്റി അറുപത്തിയൊന്ന് ഫയലുകളാണ്.
ഇവ മെയ് 5 ന് അദാലത്ത് നടത്തി തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഔദ്യോഗികമായി മറ്റു ചുമതലകൾക്ക് പോയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓഫീസിന് പുറത്ത് നോട്ടീസ് ബോർഡിൽ നൽകും. അനുബന്ധമായി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് ആർ.ഡി.ഡി. ഓഫീസുകൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്‌ടേറ്റ് എന്നിവിടങ്ങളിലെ യോഗങ്ങൾ വിളിച്ചു ചേർക്കും.
പുതിയ അദ്ധ്യയന വർഷത്തിന്റെ
മുന്നൊരുക്കങ്ങൾ
ജൂൺ 1 ന് തന്നെ സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസികളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകൾ നടത്തുകയും ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ
വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ
അദ്ധ്യയന വർഷത്തിൽ ഉണ്ടാകും. സ്‌കൂൾ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പ്രധാനമായും പൊതു
വിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തും.
പ്രവേശനോത്സവം
ജൂൺ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂൾ തുറക്കുന്നത്.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിൽ ഉണ്ടാവും.
പി.ടി.എ.
പി.ടി.എ. കൾ പുനസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും.
അക്കാദമിക മാസ്റ്റർപ്ലാൻ
അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ
പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്.
അധ്യാപക പരിശീലനം
1 മുതൽ 7 വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്താനുള്ള രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും
സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു.
വിജിലൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ്
ശക്തിപ്പെടുത്തും. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങൾ
സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഖാദർ കമ്മിറ്റി
ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്ത
ഏകീകരണ പ്രക്രിയയുടെ നടപടികൾ നടന്നു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister V Sivankutty, Plus two, SSLC