സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

നടൻ ജയസൂര്യയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.

News18 Malayalam | news18-malayalam
Updated: November 28, 2019, 7:24 AM IST
സംസ്ഥാന സ്കൂൾ  കലോത്സവത്തിന് ഇന്ന് തിരിതെളിയും
youth festival
  • Share this:
കാസർകോട്: അറുപതാമത് സംസ്ഥാന സ്കൂൾ  കലോത്സവത്തിന് ഇന്നു കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ 8 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാകയുയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. ഒൻപത് മണിക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നടൻ ജയസൂര്യയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.

28 വേദികളിലായി 239 ഇനങ്ങളിൽ 12,000 കലാകാരൻമാർ പങ്കെടുക്കും. പ്രധാന വേദിയിൽ മോഹിനിയാട്ടം, സംഘനൃത്ത മത്സരങ്ങളാണ് നടക്കുക. നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് വേദിയിലെത്തും.

Also Read അറുപതാമത് സ്കൂൾ കലോത്സവം: എല്ലാ മത്സരാർഥികൾക്കും ഇത്തവണ സമ്മാനം
First published: November 28, 2019, 7:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading