സംസ്ഥാന സ്കൂൾ കലോത്സവം; പെൺകുട്ടികളുടെ മിമിക്രി വേദിയില്‍ കുതിച്ച് പാഞ്ഞ് പലവിധ തീവണ്ടികൾ

പിണറായി വിജയനും, ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളി നടേശനുമൊക്കെ സഞ്ചരിക്കുന്ന തീവണ്ടികൾ അവരോട് സാമ്യമുള്ള ശബ്ദത്തിലാണ് പായുന്നത്.

News18 Malayalam | news18-malayalam
Updated: November 28, 2019, 10:39 PM IST
സംസ്ഥാന സ്കൂൾ കലോത്സവം; പെൺകുട്ടികളുടെ മിമിക്രി വേദിയില്‍ കുതിച്ച് പാഞ്ഞ് പലവിധ തീവണ്ടികൾ
mimicry
  • Share this:
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പെൺകുട്ടികളുടെ മിമിക്രി വേദികളിൽ പലവിധ തീവണ്ടികൾ കുതിച്ചു പാഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ മത്സരാർത്ഥികളിൽ ഭൂരിഭാഗവും തീവണ്ടിയുടെ ശബ്ദം അനുകരിച്ചു.

also read:സ്കൂൾ കലോത്സവം: കാഞ്ഞങ്ങാടെന്നാൽ പി കുഞ്ഞിരാമൻ നായർ

പിണറായി വിജയനും, ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളി നടേശനുമൊക്കെ സഞ്ചരിക്കുന്ന തീവണ്ടികൾ അവരോട് സാമ്യമുള്ള ശബ്ദത്തിലാണ് പായുന്നത്. ട്രെയിനിന്റെ എൻജിൻ സ്റ്റാർട്ട് ആകുന്നതും , അതും പതുക്കെ നീങ്ങുന്നതും, അതിനകത്ത് ഇരുന്ന ബലൂൺ കുട്ടി കൊണ്ട് കളിക്കുന്നത് ഒക്കെ കലാകാരികൾക്ക് വിഷയമായി.

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളാണ് മിമിക്രി മത്സരങ്ങളുടെ വേദി. തീവണ്ടിയോടൊപ്പം കിളികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ പലരും അവതരിപ്പിച്ചു. പണക്കാരന്റെയും പാവപ്പെട്ടവന്റെയും പട്ടികൾ തമ്മിൽ കുരയ്ക്കുമ്പോൾ ഉള്ള ശബ്ദം വ്യത്യാസവും, വിശക്കുമ്പോൾ അവ ഒരേപോലെ കരയുന്നതും മിമിക്രി വേദിയിൽ ചിരിക്കൊപ്പം ചിന്തക്കാനും വകുപ്പ് നൽകി.

17 മത്സരാർത്ഥികളാണ് ഹൈസ്കൂൾ വിഭാഗത്തിൽ വേദിയിലെത്തിയത്. സിനിമാതാരം ജോബി ഉൾപ്പെടെയുള്ളവരായിരുന്നു വിധികർത്താക്കൾ.
First published: November 28, 2019, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading