കലവറയും പഴയിടവും റെഡി; കലോത്സവത്തിൽ ഇനി രുചിയുടെ പെരുങ്കളിയാട്ടം

ഹോളിഗയും സിറയും ഉൾപ്പെടെയുള്ള കാസർഗോഡൻ രുചിക്കൂട്ടുകളാണ് ഇത്തവണത്തെ ആകർഷണം.

News18 Malayalam | news18-malayalam
Updated: November 27, 2019, 3:34 PM IST
കലവറയും പഴയിടവും റെഡി; കലോത്സവത്തിൽ ഇനി രുചിയുടെ പെരുങ്കളിയാട്ടം
pazhayidam mohnan namboothiri
  • Share this:
കാഞ്ഞങ്ങാട്: തെയ്യത്തിന്റെ നാട്ടിൽ അറുപതാമത് സംസ്ഥാന സ്കൂൾ
കലോത്സവത്തിനെത്തുന്നവർക്ക് വെച്ചുവിളമ്പാനുള്ള കലവറ  ഉണർന്നു. രുചിക്കൂട്ടുകളുടെ തമ്പുരാൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും വിഭവങ്ങൾ ഒരുക്കുന്നത്. അതേസമയം നൂറു രൂപ കടന്ന ഉളളിയുടെയും സവാളയുടെയും വില കൈ പൊള്ളിക്കുമോ എന്ന ആശങ്കയും സംഘാടകർ പങ്കുവെക്കുന്നു.

also read:സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; ഒരുക്കങ്ങൾ പൂർത്തിയായി

ഹോളിഗയും സിറയും ഉൾപ്പെടെയുള്ള കാസർഗോഡൻ രുചിക്കൂട്ടുകളാണ് ഇത്തവണത്തെ ആകർഷണം. 8000 പേർക്കുള്ള പ്രഭാത ഭക്ഷണം. 16,000 പേർക്ക് പത്തിലധികം വിഭവങ്ങളുമായുള്ള ഗംഭീര സദ്യ. അതും തൂശനിലയിൽ. രാവിലെയും വൈകിട്ടും 6000 പേർക്ക് ചായയും കാസർഗോഡൻ സ്പെഷ്യൽ വിഭവങ്ങളും. എല്ലാറ്റിനും നേതൃത്വം നൽകുന്നത് പഴയിടം മോഹനൻ നമ്പൂതിരി.

ഭക്ഷണത്തിനായുള്ള വിഭവങ്ങൾ സമാഹരിച്ചത് ജില്ലയിലെ സ്കൂൾ കുട്ടികളാണ്. ബാക്കിയുള്ളവ സിവിൽ സപ്ലൈസിൽ നിന്നും ഹോർട്ടി കോർപ്പിൽ നിന്നും വാങ്ങും. ഒരേ സമയം 2750 പേർക്ക് ഭക്ഷണം കഴിയ്ക്കാനുള്ള ഭീമൻ പന്തലും ഒരുങ്ങിക്കഴിഞ്ഞു.
First published: November 27, 2019, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading