സംസ്ഥാന വികസനത്തിന് വേണം പുത്തൻ ആശയങ്ങൾ

യുവാക്കളോട് സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: December 5, 2019, 2:55 PM IST
സംസ്ഥാന വികസനത്തിന് വേണം പുത്തൻ ആശയങ്ങൾ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം : സംസ്ഥാന വികസനത്തിന് ആശയങ്ങൾ തേടി സർക്കാർ. ഓരോ നിമിഷവും മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങൾ കൃത്യമായി അറിയുന്നവരാണ് കേരളത്തിലെ യുവാക്കൾ. ആ യുവാക്കളോടാണ് മുഖ്യമന്ത്രി ആശയങ്ങളും അഭിപ്രായങ്ങളും തേടുന്നത്.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള യുവതലമുറയുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയാനാണ് കലാലയങ്ങളിലെ വിദ്യാർത്ഥി നേതാക്കളോട് മുഖ്യമന്ത്രിയുടെ സംവാദം. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് കോൺക്ലേവ് പരിപാടിയിലാണ് വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്.

ഡിസംബർ 10ന് രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആദ്യഘട്ട യോഗവും ജനുവരി രണ്ടാം വാരം കോഴിക്കോട് ഫാറൂഖ് കോളേജിൽ രണ്ടാംഘട്ട യോഗവും നടക്കും.   ഡിസംബര്‍ 10ന് തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കേരള, മഹാത്മാഗാന്ധി, സാങ്കേതികം, ന്യൂവാന്‍സ്, ഫിഷറീസ്, കുസാറ്റ് എന്നീ സര്‍വ്വകലാശാലകളുടെ യൂണിയന്‍ ഭാരവാഹികളും സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന  ഭാരവാഹികള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍  leadersconclavetvm@gmail.com എന്ന മെയില്‍ ഐ.ഡി.യിലേക്ക് അയക്കണം. അപേക്ഷകള്‍ http://www.collegiateedu.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ അഞ്ചിന് വൈകുന്നേരം  മണി.

 
First published: December 5, 2019, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading