തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും പ്രളയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതോടെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രളയം തടയാൻ റൂം ഫോർ റിവർ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കോൺക്രീറ്റ് മതിയാക്കി പ്രീ ഫാബ്രിക്കേറ്റഡിലേക്ക് തിരിയുന്നതിനെ കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു.
കോൺക്രീറ്റും ഇഷ്ടികയും പാറയും ഉപയോഗിച്ചുള്ള ഗൃഹനിർമാണത്തിന് മാറ്റം വരുത്തുന്നതിനുള്ള നയം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസിത രാജ്യളെല്ലാം പ്രീഫാബ്രിക്കേറ്റഡ് നിർമാണ രീതിയിലേക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.നെതർലാൻഡ്സ് സന്ദർശിച്ചപ്പോഴും അതാണ് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളും ആധുനിക നിർമാണ വിദ്യയിലേക്ക് മാറണം. സർക്കാരും അതിനു വേണ്ട നടപടികൾ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ രീതിയിലേക്ക് മാറിയാൽ കല്ലിന്റെയും മണലിന്റെയും ഉപയോഗം കുറയുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ അതിനു വേണ്ട പ്രചാരണം നടത്തണമെന്നും അദ്ദേഹം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി അവിടെ ദുരന്തം ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടും. ദുരന്തങ്ങൾക്ക് പരിസ്ഥിതി പ്രശ്നങ്ങളും കാരണമാണെന്ന് മുഖ്യമന്ത്രി. പരിസ്ഥിതി നാശം തടയാൻമാധവ് ഗാഡ്ഗിലിന്റേതടക്കം എല്ലാവരുടെയും നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം.\
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.