• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ: കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷയുടെ നിർദേശപ്രകാരമാണ് നടപടി

news18
Updated: April 17, 2019, 12:51 PM IST
BREAKING: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ: കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
കെ സുധാകരൻ
news18
Updated: April 17, 2019, 12:51 PM IST
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സുധാകരന്‍ പുറത്തിറക്കിയ പരസ്യ ചിത്രം സ്ത്രീ വിരുദ്ധമാണെന്ന വാദവുമായി സിപിഎം രംഗത്തെത്തിയിരുന്നു. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'. പരസ്യ ചിത്രത്തിലെ ഈ പരാമര്‍ശമാണ് വിവാദമായത്. ഇടതു സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.

'ഒരു തെറ്റ് ഏതു പൊലീസുകാരനും പറ്റു'മെന്നും 'ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ' എന്നും പരസ്യ ചിത്രത്തിലുണ്ട്. തുടര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ കെ സുധാകരന് വോട്ട് ചെയ്തു വിജയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

First published: April 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...