• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു | വിദേശത്തു നിന്നെത്തി ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കണം

സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു | വിദേശത്തു നിന്നെത്തി ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കണം

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരെ അതതു സംസ്ഥാനങ്ങൾ ക്വാറന്റീനിൽ വെയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

flight

flight

  • Last Updated :
  • Share this:
തിരുവനന്തപുരം: വിദേശങ്ങളിൽ നിന്നെത്തി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കേരളത്തിലേക്ക് നേരിട്ടുള്ള വിമാനം കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങിയവരാണ് നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നത്.

ഇത്തരത്തിൽ നിരവധി പരാതികൾ സർക്കാരിനെ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നടപടി. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത യാത്രക്കാരെ വിമാനമാർഗമോ ട്രെയിൻ വഴിയോ റോഡു വഴിയോ കേരളത്തിൽ എത്തിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

You may also like:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS] ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി‍ [NEWS] അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

ഇതിനു മറ്റു സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. ഇങ്ങനെ വരുന്ന യാത്രക്കാരെ കേരളത്തിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരെ അതതു സംസ്ഥാനങ്ങൾ ക്വാറന്റീനിൽ വെയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Published by:Joys Joy
First published: