തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ പിഴത്തുക കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായ അനുവാദം ഇല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളൊന്നും നിയമാനുസൃത നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടില്ല. ഗുജറാത്തില് സര്‍ക്കുലര്‍ മാത്രമാണ് ഇറക്കിയത്. പിഴത്തുക കുറയ്ക്കാന്‍സംസ്ഥാനങ്ങള്‍ക്ക് നിയമപരമായ അനുവാദം ഇല്ലെന്നാണ് ലഭിച്ച റിപ്പോര്‍ട്ടെന്നും മന്ത്രി വ്യക്തമാക്കി.
പുതുക്കിയ ഗതാഗത നിയമത്തിന്റെ പസ്ചാത്തലത്തിൽ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രസര്‍ക്കാര്‍ പിഴത്തുക കുറയ്ക്കുമോ എന്ന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യക്തത ലഭിക്കാന്‍ കാത്തിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കുന്ന നടപടിയിലേക്ക് കേന്ദ്ര സർക്കാർ പോകുമോയെന്നും പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്രം തന്നെ ഉചിതമായ തീരുമാനം എടുക്കുകയാണ് നല്ലത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും സംസ്ഥാനത്ത് നിന്നുള്ള എം.പിമാർക്കും കത്തയയ്ക്കും.
പുതുക്കിയ നിയമത്തിന്റെ ചുവടുപിടിച്ച് ഈ ഓണക്കാലത്ത് പിഴ ചുമത്തിയിട്ടില്ല. ഇനി പിഴ ചുമത്തണമോയെന്ന കാര്യവും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.