COVID 19| സംസ്ഥാനത്ത് മരണസംഖ്യ 10; ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളജിൽ

സംസ്ഥാനത്ത് ഇതുവരെ 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞപ്പോൾ അതിൽ നാലു പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞവരാണ്

News18 Malayalam | news18-malayalam
Updated: June 1, 2020, 7:17 AM IST
COVID 19| സംസ്ഥാനത്ത് മരണസംഖ്യ 10; ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളജിൽ
covid 19
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞപ്പോൾ അതിൽ നാലു പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞവരാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് മാവൂർ സ്വദേശി സുലേഖ(55) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഈ മാസം 20ന് റിയാദില്‍ നിന്നും വന്ന സുലേഖയെ രോഗ ലക്ഷണങ്ങളോടെ ഈ മാസം 25നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖയ്ക്ക് ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.  രക്തസമ്മര്‍ദ്ദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

മൂന്നാമത്തെ മരണം സംഭവിച്ചത് ഈ മാസം 26നായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ ധര്‍മടം സ്വദേശിയായ ആസിയ(62)യാണ് മരിച്ചത്. മസ്തിഷ്ക വീക്കവും ആന്തരിക അണുബാധയുമടക്കമുള്ള അസുഖങ്ങളെത്തുടർന്ന് തുടർന്ന് ഏപ്രിൽ 20ന് ഇവരെ തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 27ന് ഡിസ്ചാർജ് ചെയ്ത ഇവരെ സമാന രോഗ ലക്ഷണങ്ങളെത്തുടർന്ന് ഈമാസം 10ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷാഘാതം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റുരോഗങ്ങളും ആസിയക്കുള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ[NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
രണ്ടാമത്തെ മരണം സംഭവിച്ചത് മെയ് 24നായിരുന്നു. മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി ആ​മി​ന(53) ആ​ണ് മ​രി​ച്ച​ത്. ക്യാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു ആ​മി​ന മേ​യ് 20ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​ർ ക്യാ​ൻ​സ​ർ രോ​ഗ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച് കോവി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കോവി​ഡ് ബാ​ധ കൂ​ടി ആ​യ​തോ​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. ഇതിനെ തുടർന്ന് മരണം സംഭവിച്ചു.

മെഡിക്കൽ കോളജിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് ഏപ്രിൽ 24നായിരുന്നു. മഞ്ചേരി സ്വദേശികളുടെ നാലു മാസം പ്രായമായ കുട്ടിയാണ് മരിച്ചത്.  കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജനിതക വൈകല്യങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾ കുട്ടിയെ ബാധിച്ചിരുന്നു. നിരവധി ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ വിവിധ ആശുപത്രികളിൽ നേരത്തെ ചികിത്സിച്ചിരുന്നുനെങ്കിലും മരണം സംഭവിച്ച കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു.
First published: June 1, 2020, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading