• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കൂടത്തായി' പരമ്പരയുടെ നിരോധനം തുടരും; സ്റ്റേ നീക്കണമെന്ന ചാനലിന്റെ ആവശ്യം തള്ളി

സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യ സാക്ഷി മുഹമ്മദാണ് ഹൈകോടതിയെ സമീപിച്ചത്.

News18 Malayalam | news18
Updated: January 28, 2020, 4:37 PM IST
'കൂടത്തായി' പരമ്പരയുടെ നിരോധനം തുടരും; സ്റ്റേ നീക്കണമെന്ന ചാനലിന്റെ ആവശ്യം തള്ളി
സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യ സാക്ഷി മുഹമ്മദാണ് ഹൈകോടതിയെ സമീപിച്ചത്.
  • News18
  • Last Updated: January 28, 2020, 4:37 PM IST IST
  • Share this:
കൊച്ചി: കൂടത്തായി കൊലപാതകം പ്രമേയമായ ടെലിവിഷന്‍ പരമ്പരയുടെ നിരോധനം തുടരും. സ്റ്റേ നീക്കണമെന്ന സ്വകാര്യ ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്നായിരുന്നു ചാനലിന്റെ വാദം.

സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യ സാക്ഷി മുഹമ്മദാണ് ഹൈകോടതിയെ സമീപിച്ചത്. സീരിയലിന്റെ പ്രമേയത്തെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു. സീരിയൽ കേസിനെ കുറിച്ച് മുന്‍വിധിയുണ്ടാക്കുമെന്നും വിചാരണയെ ഇത് സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഹര്‍ജിക്കാരനായ മുഹമ്മദിനോടും ഡിജിപിയോടും തര്‍ക്കമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചാനലിന്റെ എതിർ സത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേക്ക് കടന്നില്ല.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍